SignIn
Kerala Kaumudi Online
Wednesday, 22 July 2026 12.11 PM IST

ബി.ജെ.പിയുടെ കളക്ടറേറ്റ് മാർച്ചിൽ ഉന്തും തള്ളും

കൊല്ലം: ദേവസ്വം ബോർഡിന് കീഴിലുള്ള ശബരിമല ഉൾപ്പടെയുള്ള ക്ഷേത്രങ്ങളിലെ കൊള്ള സി.ബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി റവന്യൂ ജില്ലാ കമ്മറ്റിയുടെ നേതൃത്ത്വത്തിൽ നടത്തിയ കളക്ടറേറ്റ് മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

ഉ​ദ്​ഘാ​ട​ന പ്ര​സം​ഗ​ത്തി​ന് ശേ​ഷം ബി.ജെ.പി പ്ര​വർ​ത്ത​കർ ബാ​രി​ക്കേ​ഡ് ക​ട​ന്ന് ക​ള​ക്ട​റേ​റ്റി​ന് ഉള്ളിലേയ്ക്ക് ക​ട​ക്കാൻ ശ്ര​മി​ച്ചു. ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ബി.ജെ.പി, മ​ഹി​ളാ​മോർ​ച്ച പ്ര​വർ​ത്ത​കർ ബാ​രി​ക്കേ​ഡി​ന് മു​ക​ളിൽ ക​യ​റി നിൽ​ക്കു​ക​യും മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യും ചെ​യ്​തു. തുടർന്ന് ക​ള​ക്ട​റേ​റ്റ് വ​ള​പ്പിൽ ചാ​ടിക്ക​ട​ന്ന പ്ര​വർ​ത്ത​ക​രെ പൊ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ച് മാ​റ്റാൻ ശ്ര​മി​ച്ചു. ഇ​തി​നി​ട​യിൽ മ​ഹി​ളാ​മോർ​ച്ച പ്ര​വർ​ത്ത​കർ വീ​ഴു​ക​യും ചെ​യ്​തു. തു​ടർ​ന്ന് പ്ര​വർ​ത്ത​ക​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്​ത് നീ​ക്കു​ക​യാ​യി​രു​ന്നു.

ക്ഷേ​ത്ര​ങ്ങൾ ത​കർ​ത്ത​തി​ലും സ്വ​ത്ത് കൊ​ള്ള​യ​ടി​ച്ച​തി​ലും മു​ന്നി​ലാ​യി​രു​ന്ന വർ​ഗീ​യ​വാ​ദി ടി​പ്പു​വി​ന്റെ ചെ​യ്​തി​കൾ​ക്ക് വെ​ല്ലു​വി​ളി ഉ​യർ​ത്തു​ന്ന ക്ഷേ​ത്ര കൊ​ള്ള​യാ​ണ് പി​ണ​റാ​യി ന​ട​ത്തു​ന്ന​തെ​ന്നും അ​ഭി​ന​വ ടി​പ്പുവാ​യി പി​ണ​റാ​യി മാ​റി​യ​താ​യും മാർ​ച്ച് ഉ​ദ്​ഘാ​ട​നം ചെ​യ്​തു​കൊ​ണ്ട് ദേ​ശീ​യ നിർ​വാ​ഹ​ക​സ​മി​തി അം​ഗം പി.കെ.കൃ​ഷ്​ണ​ദാ​സ് പ​റ​ഞ്ഞു.

വെ​സ്റ്റ് ജി​ല്ലാ പ്ര​സി​ഡന്റ് എ​സ്.പ്ര​ശാ​ന്ത് അ​ദ്ധ്യ​ക്ഷനായി. ഈ​സ്റ്റ് ജി​ല്ലാ പ്ര​സി​ഡന്റ് രാ​ജി പ്ര​സാ​ദ്, തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല ജ​ന​റൽ സെ​ക്ര​ട്ട​റി എ.ജി.ശ്രീ​കു​മാർ, സം​സ്ഥാ​ന വ​ക്താ​വ് റി​ട്ട.കേ​ണൽ ഡി​ന്നി, ജി​ല്ലാ ജ​ന​റൽ സെ​ക്ര​ട്ട​റി​മാ​രാ​യ വി.എ​സ്.ജി​തിൻ ദേ​വ്, പ്ര​കാ​ശ് പാ​പ്പാ​ടി, ഇ​ട​വ​ട്ടം വി​നോ​ദ്, അ​ഡ്വ. വ​യയ്​ക്കൽ സോ​മൻ, അ​രുൺ, ആ​ല​ഞ്ചേ​രി ജ​യ​ച​ന്ദ്രൻ എ​ന്നി​വർ സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL