പരവൂർ: നെടുങ്ങോലം ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ കിഴക്കു ഭാഗത്തെ കെട്ടിടത്തിന് സമീപം വാട്ടർ അതോറിട്ടിയുടെ പൈപ്പ് പൊട്ടി ജലം പാഴാകാൻ തുടങ്ങി മാസങ്ങളായിട്ടും നടപടിയില്ല.
എല്ലാദിവസവും രാവിലെ പമ്പിംഗ് തുടങ്ങുന്നതു മുതൽ രാത്രി നിറുത്തുന്നതുവരെ ശുദ്ധജലം ഇത്തരത്തിൽ പാഴാകുന്നുണ്ട്. മഴക്കാലത്ത് ഇതുവഴി ഒഴുകുന്ന മലിനജലം പൊട്ടിയ പൈപ്പിൽ പ്രവേശിക്കാൻ സാദ്ധ്യതയുണ്ട്. നിരവധി തവണ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |