
പരവൂർ: പൂതക്കുളം ഗ്രാമ പഞ്ചായത്തിലെ മിനിസ്റ്റേഡിയം മന്ത്രി വി.അബ്ദുറഹ്മാൻ നാടിന് സമർപ്പിച്ചു. പഞ്ചായത്തിലെ ഫ്ലഡ് ലൈറ്റ് സൗകര്യമുള്ള ആദ്യ സ്റ്റേഡിയമാണിത്. ചാത്തന്നൂർ മണ്ഡലത്തിലെ വിവിധ കളിസ്ഥലങ്ങൾ നവീകരിച്ച് മൾട്ടിപർപ്പസ് കളിസ്ഥലങ്ങളാക്കുന്നതിന് ജി.എസ്.ജയലാൽ എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പാക്കിവരുന്ന 'കളിക്കളം ചാത്തന്നൂർ 'പദ്ധതിയിൽ എം.എൽ.എ ഫണ്ടിൽ നിന്ന് തുക അനുവദിച്ചാണ് നവീകരണം നടത്തിയത്.
സംസ്ഥാന കായികക്ഷേമ വകുപ്പാണ് നിർവഹണ ചുമതല വഹിച്ചത്. മഡ് കോർട്ട്, ഡ്രെയ്നേജ്, കോമ്പൗണ്ട് വാൾ, മെയിൻ ഗ്രൗണ്ട് ഫെൻസിംഗ്, പ്രവേശന കവാട നവീകരണം, രാത്രികാല പ്രകാശസംവിധാനം, രണ്ട് ബാഡ്മിന്റൺ കോർട്ട്, ഒരു വോളിബാൾ കോർട്ട്, ചിൽഡ്രൻസ് കോർണർ, ഫുട്ബാൾ ഗ്രൗണ്ട് എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. ജി.എസ്.ജയലാൽ എം.എൽ.എ അദ്ധ്യക്ഷനായി. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ എം.കെ.ശ്രീകുമാർ, പൂതക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്മിണി അമ്മ, വൈസ് പ്രസിഡന്റ് വി.ജി.ജയ, ജില്ലാപഞ്ചായത്തംഗം ആശാദേവി, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, സ്പോർട്സ് കൗൺസിൽ ഉദ്യോഗസ്ഥർ, പൊതു ജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ചെലവ്
₹ 1.34 കോടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |