SignIn
Kerala Kaumudi Online
Monday, 20 July 2026 3.07 AM IST

ക്വി​സ് മാ​സ്റ്റ​റാ​യി ജി​ല്ലാ ക​ളക്ടർ, ഗാ​ന്ധി ​ ജ​യ​ന്തി വാ​രാ​ഘോ​ഷ​ത്തി​ന് സ​മാ​പ​നം

coll

കൊല്ലം: ഗാ​ന്ധി​ജി​യെ​കു​റി​ച്ച് അ​റി​യേ​ണ്ട​തെ​ല്ലാം ചോ​ദി​ച്ച് ക്വി​സ്​ മാ​സ്റ്റ​റു​ടെ റോ​ളിൽ ജി​ല്ലാ കളക്ടർ എൻ.ദേ​വി​ദാ​സ്. അ​റി​യു​ന്ന​തെ​ല്ലാം ​പ​ങ്കി​ട്ട് ക​ടു​ത്ത മ​ത്സ​രം കാ​ഴ്​ച​വ​ച്ച് സി​വിൽ സ്റ്റേ​ഷ​ൻ ജീ​വ​ന​ക്കാ​രും കൊ​ല്ലം ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​രും. ജി​ല്ലാ ഭ​ര​ണ​കൂ​ടം, ജി​ല്ലാ ഇൻ​ഫർ​മേ​ഷൻ ഓ​ഫീ​സ്, കൊ​ല്ലം ബാർ അ​സോ​സി​യേ​ഷൻ, കേ​ര​ള യൂ​ത്ത് പ്രൊ​മോ​ഷൻ കൗൺ​സിൽ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തിൽ സം​ഘ​ടി​പ്പി​ച്ച ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് ബാർ അ​സോ​സി​യേ​ഷൻ ഹാ​ളിൽ മ​ത്സ​രം​ അ​ര​ങ്ങേ​റി​യ​ത്.

സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ ക​ള​ക്ടർ എൻ.ദേ​വി​ദാ​സ് ഉ​ദ്​ഘാ​ട​നം ചെ​യ്​തു. ബാർ അ​സോ. പ്ര​സി​ഡന്റ് പി.ബി.ശി​വൻ അ​ദ്ധ്യ​ക്ഷ​നാ​യി. സെ​ക്ര​ട്ട​റി കെ.ബി. മ​ഹേ​ന്ദ്ര മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ ഇൻ​ഫർ​മേ​ഷൻ ഓ​ഫീ​സർ എൽ.ഹേ​മ​ന്ത് കു​മാർ, കേ​ര​ള യൂ​ത്ത് പ്രൊ​മോ​ഷൻ കൗൺ​സിൽ ചെ​യർ​മാൻ സ​മുൻ​ജി​ത്ത് മി​ഷ എ​ന്നി​വർ സം​സാ​രി​ച്ചു. ക്വി​സ് മ​ത്സ​ര​ വി​ജ​യി​ക​ളാ​യ റ​വ​ന്യു വ​കു​പ്പ് ജീ​വ​ന​ക്കാ​രാ​യ അ​ഖി​ല വി​ജ​യൻ, ഹ​രി​പ്രി​യ, ട്ര​ഷ​റി​യി​ലെ ര​തീ​ഷ് ച​ന്ദ്രൻ എ​ന്നി​വർ​ക്ക് ജി​ല്ലാ ക​ള​ക്ടർ സാ​ഹി​ത്യ​കൃ​തി​കൾ സ​മ്മാ​നി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL