SignIn
Kerala Kaumudi Online
Saturday, 18 July 2026 1.42 PM IST

കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്: എസ്.എഫ്.ഐക്ക് 14, കെ.എസ്.യുവിന് 3

കൊല്ലം: കേരള സർവകലാശാലയ്ക്ക് കീഴിലുള്ള ജില്ലയിലെ കോളേജുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ 14 യൂണിയനുകൾ എസ്.എഫ്.ഐക്ക് ലഭിച്ചു. മൂന്നിടത്ത് കെ.എസ്.യുവും ഒരു കോളേജ് യൂണിയൻ എ.ഐ.എസ്.എഫിനും ലഭിച്ചു. നോമിനേഷൻ പ്രക്രിയ പൂർത്തീകരിച്ചപ്പോൾ എസ്.എൻ കോളേജ് കൊല്ലം, എസ്.എൻ വനിതാ കോളേജ് കൊല്ലം, ചാത്തന്നൂർ എസ്.എൻ കോളേജ്, ചവറ ബി.ജെ.എം കോളേജ്, കൊട്ടിയം എം.എം.എൻ.എൻ.എസ്.എസ് ആർട്സ് കോളേജ്, നിലമേൽ എൻ.എസ്.എസ്, സെന്റ് ജോൺസ് അഞ്ചൽ എന്നിവിടങ്ങളിൽ എസ്.എഫ്.ഐ എതിരില്ലാതെ വിജയിച്ചിരുന്നു. കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ്, ഐ.എച്ച്.ആർ.ഡി കോളേജ് കുണ്ടറ എന്നിവിടങ്ങളിലെ യൂണിയനുകൾ കെ.എസ്.യുവിൽ നിന്നും പുനലൂർ എസ്.എൻ കോളേജ് എ.ഐ.എസ്.എഫിൽ നിന്നും എസ്.എഫ്.ഐ തിരിച്ചുപിടിച്ചു. കുര്യോട്ടുമല അയ്യങ്കാളി മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളേജ്, കൊല്ലം എസ്.എൻ ലാ കോളേജ്, കരിക്കോട് ആർട്സ് കോളേജ് എന്നിവിടങ്ങളിലും എസ്.എഫ്.ഐ വിജയിച്ചു. പത്തനാപുരം സെന്റ് സ്റ്റീഫൻസ് എസ്.എഫ്.ഐയിൽ നിന്ന് കെ.എസ്.യു പിടിച്ചെടുത്തു. ശാസ്താംകോട്ട ഡി.ബി, കരുനാഗപ്പള്ളി വിദ്യാധിരാജ എന്നിവിടങ്ങളിലും കെ.എസ്.യുവിന് യൂണിയൻ ലഭിച്ചു. കൊട്ടാരക്കര ഐ.എച്ച്.ആർ.ഡ‌ി യൂണിയനാണ് എ.ഐ.എസ്.എഫിന് ലഭിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL