SignIn
Kerala Kaumudi Online
Saturday, 13 June 2026 11.32 PM IST

ഒരു കഷ്ണം ബീറ്റ്റൂട്ടുണ്ടോ? മിനിട്ടുകൾക്കുള്ളിൽ മുഖം വെട്ടിത്തിളങ്ങും

beetroot

തിളക്കമുള്ള ചർമ്മം ആഗ്രഹിക്കാത്തവർ വളരെ കുറവാണ്. എന്നാൽ ചിലപ്പോൾ ചർമ്മത്തിന്റെ സ്വാഭാവിക നിറം തന്നെ നഷ്ടപ്പെടുന്നു. അതിനുള്ള ഒരു പ്രധാന കാരണമാണ് സൂര്യപ്രകാശം മൂലമുണ്ടാകുന്ന ടാൻ. ഇത് അകറ്റാൻ മാർക്കറ്റിൽ കിട്ടുന്ന വിലകൂടിയ ക്രീമുകളും മറ്റും ഉപയോഗിച്ചാലും വിചാരിച്ച ഫലം ലഭിക്കണമെന്നില്ല. എന്നാൽ രാസവസ്തുക്കൾ അടങ്ങിയ ക്രീം ഉപയോഗിക്കുന്നത് കാലക്രമേണ ചർമ്മത്തിന് ദോഷം ചെയ്യുന്നു. ചർമ്മം എപ്പോഴും പ്രകൃതിദത്തമായ മാർഗങ്ങൾ ഉപയോഗിച്ച് സംരക്ഷിക്കുന്നതാണ് നല്ലത്. മുഖത്തെ തിളക്കം കൂട്ടാൻ അടുക്കളയിലെ ഒരു ബിറ്റ്റൂട്ടിന് കഴിയുമ്പോൾ എന്തിനാണ് കെമിക്കൽ വസ്തുക്കൾ തേടിപ്പോകുന്നത്. ബിറ്റ്റൂട്ട് ഉപയോഗിച്ച് തയ്യാറാക്കുന്ന ഒരു ഫേസ്‌പാക്ക് നോക്കിയാലോ?

ആവശ്യമായ സാധനങ്ങൾ

  1. ബീറ്റ്റൂട്ട് ജ്യൂസ് ( മിക്സിയിൽ അടിച്ച് അരിച്ചെടുക്കണം)
  2. മുൾട്ടാണി മിട്ടി

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു ചെറിയ പാത്രത്തിൽ ആവശ്യത്തിന് മുൾട്ടാണി മിട്ടിയും ബിറ്റ്‌റൂട്ട് ജ്യൂസും എടുക്കുക. ഇവ നല്ലപോലെ യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കണം. യോജിപ്പിക്കാൻ റോസ്‌വാട്ടർ ഉപയോഗിക്കാം. ശേഷം മുഖം നന്നായി കഴുകിയ ഈ പാക്ക് മുഖത്തും കഴുത്തിലും പുരട്ടുക. കണ്ണുകൾക്ക് ചുറ്റുമുള്ള ഭാഗം ഒഴിവാക്കാൻ ശ്രദ്ധിക്കുക.

15 മിനിട്ടിന് ശേഷം സാധാരണ വെള്ളത്തിൽ കഴുകികളയാം. ഇനി ഒരു നേർത്ത മോയ്സ്ചുറെെസർ മുഖത്തുപുരട്ടുന്നത് നല്ലതാണ്. ആഴ്ചയിൽ രണ്ടുതവണ ഈ ഫേസ്‌പാക്ക് ഉപയോഗിക്കുക. ആദ്യ ഉപയോഗത്തിൽ തന്നെ വ്യത്യാസം തിരിച്ചറിയാൻ കഴിയും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BEETROOT, FACEPACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY