SignIn
Kerala Kaumudi Online
Saturday, 25 April 2026 1.26 PM IST

മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചത് അപൂർവ സമ്മാനം; നേട്ടങ്ങൾ കൊയ്ത് മുന്നേറുന്ന 21കാരി

Increase Font Size Decrease Font Size Print Page
aditya

കൊല്ലം: യോഗയിൽ നൃത്തം കലർത്തി ശ്രദ്ധേയയാവുകയാണ് കൊല്ലം തട്ടാമല സ്വദേശി ആദിത്യ. എട്ടു വയസ് മുതൽ യോഗ അഭ്യസിക്കുന്ന ഈ 21കാരി, കൊല്ലം ശ്രീനാരായണകോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ്.

2016ൽ കൊല്ലത്ത് നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനാണ് ആദ്യമായി യോഗ ഡാൻസ് അഭ്യസി​ച്ചുതുടങ്ങിയത്. മാതാവും നെടുങ്ങോലം ശ്രീനാരായണ സെൻട്രൽ സ്കൂൾ അദ്ധ്യാപികയുമായ ആശ ബിജുവാണ് ഗുരു. പിതാവ് ബിജുവും പൂർണ പിന്തുണനൽകി.

യോഗാസനങ്ങൾ പൂർണമായി പഠിച്ചശേഷം സംഗീതത്തിന്റെയും ചുവടുകളുടെയും അകമ്പടിയോടെ അവതരിപ്പിക്കുന്നതാണ് രീതി. സംസ്ഥാന ചാമ്പ്യൻഷിപ്പിൽ രണ്ടാംസ്ഥാനം കരസ്ഥമാക്കിയതോടെ നേട്ടങ്ങളുടെ നീണ്ടനിര ആദിത്യയെ തേടിയെത്തി.


എട്ടാം ക്ലാസ് മുതൽ യോഗ പരി​ശീലിപ്പിക്കുന്നുമുണ്ട്. നിലവിൽ നാലു വയസ് മുതലുള്ള നൂറോളം ശി​ഷ്യരുണ്ട്. 2022ലെ നാഷണൽ യോഗ ഒളിമ്പ്യാഡിൽ ആദിത്യയുടെ ശിഷ്യ അഭിന ഉൾപ്പെട്ട കേരള ടീം സ്വർണം നേടിയിരുന്നു. ലോഹ തകിടിൽ കൊത്തുപണി ചെയ്ത് സംസ്ഥാനതലത്തിലുൾപ്പടെ നിരവധി സമ്മാനങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ ലോഹ തകിടിൽ കൊത്തി സമർപ്പി​​ച്ചി​ട്ടുണ്ട്.

തട്ടാമല ശാരദവിലാസിനി വായനശാല, പരവൂർ എം.എൽ.എ ജംഗ്ഷൻ ഗുരുമന്ദിരം എന്നിവിടങ്ങളിൽ യോഗ ഡാൻസ്, സ്പോർട്സ് യോഗ ക്ലാസുകൾ നടത്തുന്നുണ്ട്. തട്ടാമല ശാരദവിലാസിനി വായനശാലയിലാണ് യോഗ പഠനമാരംഭിക്കുന്നത്. ചന്ദ്രസേനൻ, സുരേഷ് (മലപ്പുറം), ബെന്നി (തൃശൂർ) എന്നിവരാണ് പരിശീലകർ. ആയുർവേദ ഡോക്ടറായ ആതിര ബിജുവാണ് സഹോദരി.

പുരസ്കാരങ്ങളേറെ

2017, 2018, 2019 വർഷങ്ങളിൽ എൻ.സി.ഇ.ആർ.ടി ഡൽഹിയിൽ സംഘടിപ്പിച്ച നാഷണൽ യോഗ ഒളിമ്പ്യാഡിൽ തുടർച്ചയായി പങ്കെടുത്ത ഏക മലയാളി ആദി​ത്യയാണ്. 2019ൽ ഡൽഹിയിൽ നടന്ന മത്സരത്തിൽ ബെസ്റ്റ് പെർഫോമറായി തിരഞ്ഞെടുക്കപ്പെട്ടു. 2018ൽ ശ്രീലങ്കയിൽ നടന്ന ഇന്റർനാഷണൽ യോഗ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കുവേണ്ടി സ്വർണം നേടി. സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വലബാല്യം പുരസ്കാരത്തിനും അർഹയായി.

TAGS: ADITYA, YOGA, YOGA AND DANCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.