ഉള്ളിക്കറിയോട് ഇനിയാരും നോ പറയില്ല; ഇവ ചേർത്ത് തയ്യാറാക്കി നോക്കൂ
1 min
Last Updated: 13 February, 2026 | 10:28 PM IST
രുചിയിൽ കേമനാണെങ്കിലും അധികമാർക്കും ഇഷ്ടമില്ലാത്ത ഒന്നാണ് ഉള്ളിക്കറി. തയ്യാറാക്കാൻ എളുപ്പമാണെങ്കിലും പലരും ഉള്ളിക്കറിയോട് നോ പറയാറാണ് പതിവ്. എന്നാൽ ഹോട്ടലിൽ ലഭിക്കുന്ന ഉള്ളിക്കറിയോട് പലർക്കും പ്രിയമുണ്ടുതാനും. കൃത്യമായി ഉണ്ടാക്കാൻ അറിയാത്തതാണ് ഉള്ളിക്കറിയോട് പ്രിയം കുറയാൻ കാരണം. ഏറ്റവും രുചികരമായി ഉള്ളിക്കറി തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
പുളി
ചുവന്നുള്ളി
തേങ്ങ
ജീരകം
ഉലുവ
കുരുമുളക്
കറിവേപ്പില
മല്ലിപ്പൊടി
കാശ്‌മീരി മുളകുപൊടി
പച്ചമുളക്
ഉപ്പ്
തയ്യാറാക്കുന്ന വിധം
നെല്ലിക്ക വലിപ്പത്തിൽ പുളിയെടുത്ത് ഒരു കപ്പ് വെള്ളത്തിൽ കുതിരാൻ വയ്ക്കണം.
അടി കട്ടിയുള്ള ഒരു പാത്രത്തിൽ ഒന്നരക്കപ്പ് തേങ്ങ ചിരകിയതുചേർത്ത് വറുക്കണം.
ശേഷം അര ടീസ്‌പൂൺ ഉലുവ, അര ടീസ്‌പൂൺ കുരുമുളക്, അൽപം ജീരകം എന്നിവ ചേർത്ത് വറുത്തെടുക്കണം.
ഇതിൽ ഒന്നര ടേബിൾസ്‌പൂൺ മല്ലിപ്പൊടി, ഒന്നരടേബിൾ സ്പൂൺ കാശ്‌മീരി മുളകുപൊടി, കാൽ ടീസ്‌പൂൺ മഞ്ഞൾപ്പൊടി എന്നിവ ചേർത്തിളക്കണം. ഇവ ചൂടാറിയതിനുശേഷം അരച്ച് മാറ്റിവയ്ക്കാം.
അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽവച്ച് ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചുവന്നുള്ളി ചേർത്ത് വഴറ്റണം.
വഴറ്റി പാകമാകുമ്പോൾ പച്ചമുളക് അരിഞ്ഞത്, കറിവേപ്പില എന്നിവ ചേർത്ത് വീണ്ടും വഴറ്റാം.
ഇതിലേയ്ക്ക് മാറ്റി വച്ചിരിക്കുന്ന പുളി വെള്ളം ഒഴിക്കുക. ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ച് അടച്ചു വച്ച് തിളപ്പിക്കാം.
തിളച്ച് വരുമ്പോൾ അരപ്പ് ചേർത്തിളക്കി യോജിപ്പിക്കാം.
ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് അടച്ചു വച്ച് ചെറുതീയിൽ വേവിക്കാം.
എണ്ണ തെളിഞ്ഞു വരുമ്പോൾ അടുപ്പിൽ നിന്നും മാറ്റാം.
RELATED TOPICS: ULLI CURRY, ONION CURRY, RECIPE
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ