SignIn
Kerala Kaumudi Online
Tuesday, 09 June 2026 8.09 PM IST

ലോണടച്ച് ജീവിതം തീർക്കാനില്ല,​ ട്രക്കിനെ സ്വപ്നവീടാക്കി മാറ്റി യുവതി

kia

സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ അതിന് വേണ്ടിവരുന്ന ചെലവിനെ കുറിച്ച് ആലോചിക്കുമ്പോൾ പലരും പിൻവാങ്ങുകയാണ് ചെയ്യുന്നത്. വീട് നിർമ്മാണത്തിന് ബാങ്കുകൾ ലോൺ തരുമെങ്കിലും അത് അടച്ചുതീർക്കുക എന്നത് വലിയ ഒരു കടമ്പയാണ്. ഈ പശ്ചാത്തലത്തിൽ ലോണില്ലാതെ വീട് നിർമ്മിക്കാനിറങ്ങിയ യുവതിയുടെ അനൂഭവമാണ് ശ്രദ്ധേയമാകുന്നത്.

ഭവന പ്രതിസന്ധി രൂക്ഷമായ ആസ്ട്രേലിയയിലാണ് സംഭംവ. 40000 ഡോളറിന് (33 ലക്ഷം രൂപ)​ സ്വന്തമായി വീട് നിർമ്മിച്ചിരിക്കുകയാണ് 26 കാരിയായ കിയ ഹംബർസ്റ്റോൺ. സ്വന്തമായി ഒരു കിടപ്പാടം ഉറപ്പാക്കാൻ നിങ്ങളുടെ ജീവിതം ബാങ്കിൽ പണയം വയ്ക്കേണ്ടതില്ലെന്ന് കിയ പറയുന്നു. ഒരു വിന്റേജ് ട്രക്കും ട്രെയിലറുമാണ് വീട് നിർമ്മാണത്തിന് കിയ ഉപയോഗിച്ചത്. 5000 ഡോളറാണ് ഇവ വാങ്ങുന്നതിന് കിയയ്ക്ക് വേണ്ടി വന്നത്.

തുരുമ്പിച്ച ഭാഗങ്ങൾ മാറ്റുന്നതും ഫൈബർ ഗ്ലാസ് പാച്ചുകൾ പിടിപ്പിക്കുന്നതുമെല്ലാം കിയ തനിയെയാണ് ചെയ്യുന്നത്. പരമാവധി പുനരുപയോഗിക്കാൻ കഴിയുന്ന വസ്തുക്കളാണ് നിർമ്മാണത്തിന് ഉപയോഗിക്കുന്നത്.

“എന്റെ പ്രായത്തിൽ, പ്രത്യേകിച്ച് ഒരു അവിവാഹിത എന്ന നിലയിൽ, ഞാൻ ഒരു വായ്പ എടുക്കുകയാണെങ്കിൽ, എന്റെ വിരമിക്കൽ പ്രായമാകുന്നതുവരെ എനിക്ക് അത് തിരിച്ചടയ്ക്കേണ്ടി വരും. അത് ഒരു ശരിയായ മാർഗമല്ലെന്ന് ഞാൻ കരുതുന്നു,” കിയ പറഞ്ഞു. “കടമില്ലാത്ത ഭാവി” എന്ന അവളുടെ ആഗ്രഹം അവളുടെ സംരംഭത്തിന് പിന്നിലെ പ്രേരകശക്തിയായി മാറി.

ഇത്തരം വീടുകളുടെ ലോകത്തേക്ക് കിയയുടെ ആദ്യ ചുവടുവയ്പ്പല്ല ഇത്. കൊവിഡ് സമയത്ത്, വെറും 12,000 ഡോളറിന് ഒരു ട്രക്കിൽ അവൾ ഒരു ചെറിയ വീട് നിർമ്മിച്ചിരുന്നു. ആ പ്രോജക്റ്റ് അവർക്ക് രണ്ട് വർഷത്തേക്ക് വാടക രഹിത ജീവിതം നൽകി എന്ന് മാത്രമല്ല, പിന്നീട് അത് 35,000 ഡോളറിന് വിറ്റപ്പോൾ മൂന്നിരട്ടി ലാഭവും നേടാനായി. ആ പണം ഉപയോഗിച്ച് ഓസ്‌ട്രേലിയയിൽ രണ്ട് വർഷം ചുറ്റിയടിക്കാനും കിയയ്ക്ക് കഴിഞ്ഞു.

A post shared by Kia Pearl Humberstone (@kia.pearl)


Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MY HOME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY