SignIn
Kerala Kaumudi Online
Monday, 15 June 2026 2.19 PM IST

അമ്മയുൾപ്പെടെ ആട്ടിപ്പായിച്ച കുട്ടിക്കുരങ്ങന്റെ ഏക കൂട്ട് പാവ ​ ; നെഞ്ചോട് ചേർത്തുപിടിച്ച് ലോകം

punch-

ഏഴ് മാസം മാത്രം പ്രായമുള്ള ഒരു കുട്ടിക്കുരങ്ങന്റെ വീഡിയോ ആണ് കഴിഞ്ഞ ദിവസങ്ങളിൽ ലോകത്തിന്റെ നെഞ്ചുലച്ചത്. കേരളപൊലീസും തങ്ങളുടെ ഫേസ്ബുക്ക് പേജിൽ പഞ്ചിന്റെ വീഡിയോ പങ്കുവച്ചിട്ടുണ്ട്. ടോക്കിയോയിലെ ഇച്ചിക്കാവ സിറ്റി മൃൃഗശാലയിലെ മക്കാക്ക് ലർഗത്തിൽ പെട്ട പഞ്ച് എന്ന കുരങ്ങനാണ് ലോകത്തിലെ മുഴുവൻ ജനങ്ങളുടെയും പ്രിയപ്പെട്ടവനായത്. അമ്മയുടെ ലാളന അനുഭവിക്കേണ്ട പ്രായത്തിൽ അവനെ ആട്ടിപ്പായിക്കുകയാണ് അമ്മ കുരങ്ങ്. കൂട്ടത്തിലുള്ള മറ്റ് കുരങ്ങുകളും അവനെ അടുപ്പിക്കുന്നില്ല. അമ്മയുടെ നെഞ്ചോട് ചേർത്ത് വളരേണ്ട പ്രായത്തിൽ അവൻ തനിച്ചായി.

അവൻ ഒറ്റപ്പെട്ടുപോകാതിരിക്കാൻ മൃഗശാല ജീവനക്കാർ ഒരു സൂത്രം പ്രയോഗിച്ചു. ഐക്കിയ ബ്രാൻഡിന്റെ ഒറാംഗ് ഊട്ടാൻ മാതൃകയിലുള്ള ഒരു പാവയെ അവന് നൽകി. ഓറ -മാ എന്ന് അതിന് പേരുമിട്ടു. ആ പാവയിൽ അവൻ ആശ്വാസവും സുരക്ഷിതത്വവും കണ്ടെത്തി. ഇപ്പോൾ ഊണിലും ഉറക്കത്തിലും പഞ്ചിനൊപ്പം പാവയുണ്ട്. പേടിക്കുമ്പോൾ പാവയെ കെട്ടിപ്പിടിച്ച് കരയും. അവനെക്കാൾ വലിയ പാവയെ എല്ലായിടത്തും വലിച്ചിഴച്ചു കൊണ്ടു നടന്നു. ഹൃദയസ്പർശിയായ ഈ കാഴ്ചകൾ അധികൃതർ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ചതോടെ പഞ്ച് വൈറലായി. ആ പാവയോടൊപ്പം ഒറ്റയ്ക്ക് കളിക്കുന്ന പഞ്ചിന്റെ ദൃശ്യങ്ങൾ,​ കണ്ടവരുടെ മനസിൽ നോവു പടർത്തി. പഞ്ചിനെ കാണാനായി മാത്രം മൃഗശാലയിലെത്തുന്നത് ആയിരങ്ങളാണ്.

എന്നാൽ ഇന്ന് കാര്യങ്ങൾക്ക് മാറ്റംവന്നുതുടങ്ങിയിട്ടുണ്ടെന്ന് മൃഗശാല അധികൃതർ പറയുന്നു. ദൃശ്യങ്ങളിൽ പഞ്ച് മറ്റൊരു കുരങ്ങന്റെ പുറത്ത് കയറുന്നതും മറ്റു കുരങ്ങുകൾക്കൊപ്പം ഇരിക്കുന്നതും കാണാം,​ മറ്റ് കുരങ്ങുകളോടും അവൻ പൊരുത്തപ്പെട്ട് വരികയാണ്. പഞ്ചിന്റെ പ്രിയപ്പെട്ട പാവയുടെ നിർമ്മാതാക്കളായ കമ്പനി വീണ്ടും കുറച്ച് പാവകൾ അവന് സമ്മാനമായി നൽകിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PUNCH, PUNCH BABY MONKEY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY