SignIn
Kerala Kaumudi Online
Monday, 08 June 2026 11.53 PM IST

ജ്യൂസുണ്ടാക്കുമ്പോൾ നാരങ്ങയിൽ നിന്ന് കൂടുതൽ നീര് ലഭിക്കണോ?​ മുറിക്കുന്നതിനുമുൻപ് ഇങ്ങനെ ചെയ്യൂ

lemon

ചൂട് കൂടുന്നതോടെ മലയാളികൾക്ക് പ്രിയമേറുന്ന പാനീയമാണ് നാരങ്ങാ ജ്യൂസ്. ദഹനപ്രശ്‌നങ്ങളെ അകറ്റുന്നതിനാൽ ഉച്ചഭക്ഷണത്തിനുശേഷം പലരും നാരങ്ങാ ജ്യൂസ് പതിവാക്കാറുണ്ട്. വേനൽക്കാലത്ത് ഒട്ടുമിക്ക വീടുകളിലും നാരങ്ങ വാങ്ങി സൂക്ഷിക്കാറുണ്ട്. കൂടുതൽ നീരുള്ള നാരങ്ങ തിരിച്ചറിയാൻ സാധിക്കാത്തത് പലർക്കും അബദ്ധം സംഭവിക്കാനിടയാക്കുന്ന ഒന്നാണ്. ജ്യൂസുണ്ടാക്കാനായി നാരങ്ങ മുറിക്കുമ്പോഴായിരിക്കും അതിൽ നീര് കുറവാണെന്ന് തിരിച്ചറിയുന്നത്. എന്നാൽ മുറിക്കാതെ തന്നെ കൂടുതൽ നീരുള്ള നാരങ്ങ കണ്ടെത്താനായാലോ?​ അതിനായി ചില ടിപ്പുകൾ പരീക്ഷിക്കാം.

  • നാരങ്ങയുടെ തൊലി നല്ല മിനുസമുള്ളതാണെങ്കിൽ അതിൽ കൂടുതൽ നീരുണ്ടാകാൻ സാദ്ധ്യതയുണ്ട്.
  • തൊലി പരുക്കനും കട്ടിയുള്ളതുമാണെങ്കിൽ നീര് കുറവായിരിക്കും.
  • തിളക്കമുള്ള മഞ്ഞ നിറത്തിലെ നാരങ്ങയിൽ നീര് കൂടുതലായിരിക്കും.
  • പച്ച നിറത്തിലുള്ളവയിൽ പുളി കൂടുതലായിരിക്കും എന്നാൽ നീര് കുറവായിരിക്കും.
  • ഭാരം കൂടുതലുള്ള നാരങ്ങയിൽ നീരും കൂടുതലായിരിക്കും.
  • അമർത്തി നോക്കുമ്പോൾ മയമുണ്ടെങ്കിൽ നാരങ്ങയിൽ നീര് കൂടുതലുണ്ടെന്നുറപ്പിക്കാം.
  • നാരങ്ങ മുറിക്കുന്നതിന് മുൻപ് ഒരുമിനിട്ട് നേരം ചെറുചൂടുവെള്ളത്തിൽ ഇട്ടുവയ്ക്കുകയോ പരന്ന പ്രതലത്തിലിട്ട് ഉരുട്ടുകയോ ചെയ്യാം. ഇത് നാരങ്ങയിൽ നിന്ന് കൂടുതൽ നീര് ലഭിക്കാൻ സഹായിക്കും.
Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LEMON JUICE, LEMON HACKS, FOOD HACKS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY