SignIn
Kerala Kaumudi Online
Saturday, 13 June 2026 12.06 PM IST

മൊബൈലിലും ലാപ്പിലുമുള്ള ഡിജിറ്റൽ വിവരങ്ങൾ ഇനി ചില്ലിൽ സൂക്ഷിക്കാം, മിനിമം 10000 വർഷം സുരക്ഷിതം, കണ്ടെത്തൽ

silica-glass

ഓരോ നാളും ഡിജിറ്റൽ കണ്ടെന്റുകൾ വളരെയധികം വർദ്ധിച്ചുവരുന്ന കാഴ്‌ചയാണ് ഇപ്പോൾ കാണുന്നത്. ഈ ഡിജിറ്റൽ ഡാറ്റകളെല്ലാം സൂക്ഷിക്കുക പാടുപിടിച്ച പണിയാണ്. ഇവ തിങ്ങി നിറഞ്ഞ് മിക്കപ്പോഴും നമ്മുടെ ഫോണും ലാപ്പും സ്റ്റോറേജ് ഫുൾ എന്ന് കാണിക്കാറുണ്ട്. എന്നാലിപ്പോഴിതാ ഈ പ്രശ്‌നത്തിന് വളരെ മികച്ചൊരു പ്രതിവിധി കണ്ടിരിക്കുകയാണ് മൈക്രോസോഫ്‌റ്റ്. പ്രോജക്‌ട് സിലിക്ക എന്ന കമ്പനിയുടെ ഗവേഷണവിഭാഗം ഗ്ളാസ് കഷ്‌ണത്തിനകത്ത് ഹൈ എനർജി ലേസറുപയോഗിച്ച് ഡിജിറ്റൽ ഡാറ്റകളെ സംഭരിക്കുന്ന രീതി നടപ്പാക്കി. ഇതോടെ ചുരുങ്ങിയത് 10,000 വർഷമോ അതിൽ കൂടുതലോ കാലം ഈ ഡാറ്റ സൂക്ഷിക്കാനാകും.

ഡാറ്റ സ്റ്റോർ ചെയ്യേണ്ടതിന്റെ ആവശ്യം ഇക്കാലത്ത് വളരെ കൂടുകയാണ്. ചിത്രങ്ങൾ, വീഡിയോകൾ, മെയിലുകൾ, എഐ മോഡലുകൾ എന്നിങ്ങനെ പലതരത്തിലാണ് ഡിജിറ്റൽ ഡാറ്റകൾ നിർമ്മിക്കപ്പെടുന്നത്. മാഗ്നറ്റിക് ടേപ്പുകളും ഹാർഡ് ഡ്രൈവുകളും എസ്എസ്‌ഡിയും പരമാവധി 10 കൊല്ലം വരെയൊക്കെയാണ് ഡാറ്റ സൂക്ഷിക്കുക. ഈ പ്രശ്‌നത്തിന് പരിഹാരമാണ് മൈക്രോസോഫ്‌റ്റിന്റെ ബോറോസിലിക്കേറ്റ് ഗ്ളാസിലെ ഡാറ്റ ശേഖരണ രീതി. ഓവൻവെയറിൽ ഉപയോഗിക്കുന്നതരം ഗ്ളാസാണിവ.

12 സെന്റിമീറ്റർ വീതിയും രണ്ട് മില്ലീമീറ്റർ കനവുമുള്ള ഗ്ളാസിന് 4.8 ടെറാബൈറ്റ് ഡാറ്റ സംഭരിക്കാൻ കഴിയുമെന്നാണ് മൈക്രോസോഫ്‌റ്റ് അറിയിക്കുന്നത്. രണ്ട് മില്യൺ ബുക്കുകളിലെ വിവരങ്ങൾക്ക് തുല്യമാണിത്. 'ഒരു ഹാർഡ് ഡ്രൈവിൽ ഫയൽ തുറക്കുന്നതിലും സങ്കീർണമാണ് ഡാറ്റ എഴുതുന്നതും അത് വായിക്കുന്നതും. എന്നാൽ ഈ വിവരങ്ങൾ കൂടുതൽ സുരക്ഷിതമാണ്. 290 ഡിഗ്രി സെൽഷ്യസ് താപനിലയിൽ 10000 വർഷവും മുറിക്കുള്ളിലെ സാധാരണ കാലാവസ്ഥയിൽ പതിനായിരക്കണക്കിന് വർഷമോ അതിലും നൂറുകണക്കിന് വർഷം അധികമോ വിവരങ്ങൾ നിലനിൽക്കുമെന്ന് പരീക്ഷണങ്ങൾ തെളിയിക്കുന്നു.' പ്രോജക്‌ട് സിലിക്കയ്‌ക്ക് നേതൃത്വം നൽകുന്ന കംപ്യൂട്ടർ വിദഗ്ദ്ധൻ റിച്ചാർഡ് ബ്ളാക്ക് പറഞ്ഞു. നിലവിലെ സംഭരണ സംവിധാനങ്ങൾക്ക് നിരന്തരം അപ്‌ഡേഷൻ ആവശ്യമാണെങ്കിൽ ബോറോസിലിക് ഗ്ളാസിലെ ഡാറ്റ സംഭരണത്തിന് അത് ആവശ്യമില്ല.

സൂക്ഷ്‌മമായ ത്രീഡി രൂപങ്ങളാണ് ഹൈ എനർജി ലേസർ നിർമ്മിക്കുന്നത്. വോക്‌സെൽസ് എന്ന പേരിലാണ് ഈ സംഭരിക്കുന്ന ഭാഗങ്ങൾ അറിയപ്പെടുന്നത്. ഓട്ടോമേറ്റ‌‌ഡ് റോബോട്ടിക് സംവിധാനം ഉപയോഗിച്ച് ഡിജിറ്റൽ ഡാറ്റ പാറ്റേണുകൾ പരിശോധനാ വിധേയമാക്കും. ഈ ഡാറ്റ സംഭരണ രീതി മൈക്രോസോഫ്റ്റ് വർഷങ്ങൾക്ക് മുൻപേ നടപ്പാക്കി. 2019ൽ സൂപ്പർമാൻ സിനിമ ഗ്ളാസ് കഷണങ്ങളിലാക്കി സൂക്ഷിക്കുകയായിരുന്നു. 1978ലെ സൂപ്പർമാൻ സിനിമയാണ് ഡാറ്റയാക്കി സൂക്ഷിച്ചത്. നോർവെയിലെ വോൾബാർഡിൽ ഗ്ളോബൽ മ്യൂസിക് വോൾട്ട് എന്ന പേരിൽ ഭാവിയിലെ സംഗീതം സംഭരിച്ചുവയ്ക്കാൻ പദ്ധതിയും നടപ്പായിട്ടുണ്ട്. പലവിധ തടസങ്ങളെ തടയാൻ ഗ്ളാസിന് കഴിയും എന്നതിനാലാണ് ഡിജിറ്റൽ ഡാറ്റ സ്റ്റോറേജിന് ചില്ല് ഗ്ളാസുകളെ ഉപയോഗിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DIGITAL DATA, SILICA GLASS, PROJECT SILICA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY