SignIn
Kerala Kaumudi Online
Saturday, 07 March 2026 2.53 AM IST

ഫോൺ അഡിക്ഷൻ മാറ്റാം ഏത് പ്രായത്തിൽപെട്ടവർക്കും പരീക്ഷിക്കാം, 60 സെക്കന്റ് കൊണ്ട്

Increase Font Size Decrease Font Size Print Page
mobile-addiction

ജോലിക്കാവശ്യമായ കാര്യങ്ങളും സിനിമയും സീരിയലും ഫോട്ടോകളും എന്തിന് പറയുന്നു ഇന്ന് മനുഷ്യർക്ക് ബന്ധമുള്ള മിക്ക കാര്യങ്ങൾക്കും മൊബൈൽ ഫോൺ ഒരു അവശ്യ വസ്‌തുവാണ്. സ്‌മാർട്‌ഫോണിൽ വീഡിയോകളും ഷോർട്‌സ് വീഡിയോകളും കണ്ട് സമയംകളയുന്നത് ബോറടിക്ക് പരിഹാരമായി ഇന്ന് പലരും ചെയ്യുന്നതാണ്. എന്നാൽ കൊച്ചുകുട്ടി മുതൽ മുതിർന്നവർ വരെ ഇതുവഴി മൊബൈൽ അഡിക്ഷനിൽ പെട്ടിരിക്കുന്നു എന്നതാണ് സത്യം.

ഇന്റഗ്രേറ്റീവ് ലൈഫ്‌സ്റ്റൈൽ വിദഗ്ദ്ധനായ ലൂക്ക് കൗണ്ടിഞ്ഞോ പറയുന്നതനുസരിച്ച് പ്രശ്‌നം സ്‌ക്രോളിംഗ് മാത്രമല്ല മൊബൈലിൽ സ്‌ക്രോൾ ചെയ്യുമ്പോൾ മസ്‌തിഷ്‌കത്തിന് അമിതമായ ഉത്തേജനം ലഭിക്കുന്നുണ്ട്. ഈ പ്രശ്‌നം മറികടക്കാൻ 60 സെക്കന്റുകൾ ഫോൺ താഴെവച്ചാൽ മതി. വെറുതെ താഴെവച്ചാൽ പോരാ ശേഷം ഫോണുമായി ബന്ധംവരാത്ത എന്തെങ്കിലുമൊരു ജോലി ചെയ്യുകയും വേണം. ഒരു മൈക്രോ ജോലി തിരഞ്ഞെടുക്കുക. അറുപത് സെക്കന്റുകൾ കൊണ്ട് അത് പൂർത്തിയാക്കുക. പിന്നെയും സ്‌ക്രോൾ ചെയ്യാൻ താൽപര്യം വരുന്നുണ്ടോയെന്ന് നോക്കുക.' ലൂക്ക് പറയുന്നു. ഇതിനെ സ്‌ലോ ഫ്‌ളോ എന്നാണ് ലൂക്ക് പറയുന്നത്.

5-5-5 റീസെറ്റ് എന്ന വിദ്യയും പ്രയോഗിക്കാം. അഞ്ച് തവണ മെല്ലെ ശ്വാസം വിടുക. അഞ്ച് തവണ ശ്വാസമെടുക്കുകയും അഞ്ച് തവണ ശ്വാസം പുറത്തുവിടുകയും ചെയ്യണം. മൂക്ക് വഴി മാത്രം ശ്വാസം വിടണം. അടുത്ത വിദ്യ സൂര്യപ്രകാശം കൊള്ളുക എന്നതാണ്. ഫോൺ മാറ്റിവച്ച് സൂര്യപ്രകാശം വരുന്ന ജനലിനടുത്തുചെന്ന് നോക്കൂ. അറുപത് സെക്കന്റ് ഇങ്ങനെ പ്രകൃതിയുമായി അലിഞ്ഞുനിന്നാൽ അഡിക്ഷൻ കുറഞ്ഞുവരുന്നത് കാണാം. വീട്ടിൽ ഒരറ്റത്ത് നിന്നും മറ്റൊരറ്റത്ത് അധികം കയറാത്ത മുറിയിലേക്ക് നടന്നുനോക്കുകയാണ് ഇനിയുള്ള മാർഗം. ഇങ്ങനെ നടക്കുമ്പോൾ നിങ്ങൾക്ക് നന്ദിയുള്ള ഒരാളെക്കുറിച്ച് ചിന്തിക്കണം. ജീവിതം മെല്ലെയാകുന്നത് കാണാം.

മറ്റൊരു വഴി പാട്ട് കേൾക്കുന്നതാണ്. ഇഷ്‌ടമുള്ള പാട്ട് കേൾക്കുന്നത് നിങ്ങളുടെ നാടീവ്യൂഹത്തെ തണുപ്പിക്കും. മറ്റൊന്ന് ഫോൺ അഡിക്ഷൻ കൊണ്ട് ബുദ്ധിമുട്ടിപ്പോയാൽ ഒരു കൈ ഹൃദയത്തോട് ചേർന്നും മറ്റൊന്ന് വയറിലും വച്ച് 'എല്ലാം നല്ലതാണ്' എന്ന് പറയുക. താൻ സുരക്ഷിതനാണ് എന്നും പറയുക. ഇത് 30 സെക്കന്റ് തുടരണം. മെല്ലെ ഇത് ചെയ്യുമ്പോൾ നമ്മുടെ ശരീരത്തിലെ പ്രതിരോധ സംവിധാനം മെല്ലെ റീസെറ്റ് ആകും.

മറ്റൊന്ന് ഏറ്റവും പ്രിയപ്പെട്ട ഒരാൾക്ക് ഇമോജിയൊന്നും ചേർക്കാതെ സുഖമാണോ എന്ന് ചോദിക്കുന്നതാണ്. ചെറിയ സന്ദേശം അത് ലഭിക്കുന്നയാൾക്ക് വ്യക്തിപരമായി സന്തോഷമുണ്ടാക്കും. വീട്ടിൽ ഒരു മേശയിലെ വസ്‌തുക്കൾ 10 എണ്ണമെടുത്ത് അവ ക്രമം മാറ്റിവയ്‌ക്കുക ഇനി വീണ്ടും ക്രമത്തിലാക്കണം. സ്‌ക്രോളിംഗ് നടത്തുന്നത് നിർത്തുന്നതുവഴി നമ്മുടെ മസ്‌തിഷ്‌കം ആശ്വാസമാണ് തേടുന്നതെന്നും വിനോദോപാധി അല്ലെന്നുമാണ് ലൂക്ക് വ്യക്തമാക്കുന്നത്.

TAGS: PHONE ADDICTION, AGE LIMIT, 60 SECONDS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.