SignIn
Kerala Kaumudi Online
Sunday, 14 June 2026 3.42 AM IST

കിലോയ്ക്ക് 2000 രൂപ വരെ; കേരളത്തിലെ പുരയിടങ്ങളിൽ കാണുന്ന ഈ ചെടി നിസാരക്കാരനല്ല

shatavari

നിരവധി ഔഷധ ഗുണങ്ങളുള്ള ഒന്നാണ് ശതാവരി. ലില്ലിയോസി എന്ന സസ്യ കുടുംബത്തിൽ ഉൾപ്പെടുന്ന ശതാവരിയുടെ ശാസ്ത്രീയ നാമം 'അസ്‌പറാഗസ് റസിമോസസ്' എന്നാണ്. നാരുകൾ,​ ആന്റിഓക്സിഡന്റുകൾ വിറ്റാമിനുകൾ എന്നിവ അടങ്ങിയതാണ് ശതാവരി കിഴങ്ങുകൾ. ശതാവരിയുടെ ഇലയും ആയുർവേദ മരുന്നുകളിൽ ചേർക്കാറുണ്ട്. ദഹനാരോഗ്യം, രോഗപ്രതിരോധ ശേഷി കൂട്ടാൻ, വ്യക്കയുടെ ആരോഗ്യം എന്നിവയ്ക്ക് ശതാവരി നല്ലതാണ്.

കേരളത്തിലെ പുരയിടങ്ങളിൽ ഇത് കാണാറുണ്ട്. എന്നാൽ പലർക്കും തിരിച്ചറിയാൻ കഴിയാത്തതിനാൽ കാട്ടുച്ചെടിയാണെന്ന് തെറ്രിദ്ധരിക്കുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ഇത് കൂടുതലായി വളരുന്നത്. നേർത്ത ശാഖകൾ ഉള്ള ഇവയുടെ ഇലകൾ മുള്ളുകൾ പോലെയും പൂക്കൾ കുലകളായുമാണ് വിരിയാറ്.

അഞ്ച് സെന്റീമീറ്റർ അകലത്തിലാണ് ഇതിന്റെ വിത്തുകൾ പാകേണ്ടത്. ഒരു ദിവസം ഗോമൂത്രത്തിൽ ഇട്ടുവച്ച വിത്തുകൾ പാകിയാൽ കൂടുതൽ മുളകൾ ഉണ്ടാകും. പാകിയശേഷം നേർത്ത മണൽപാളി കൊണ്ട് മൂടണം. കൃത്യസമയങ്ങളിൽ നനച്ചു കൊടുക്കേണ്ടതുണ്ട്. ഒരു ഹെക്ടർ സ്ഥലത്ത് ഏഴു കിലോ വിത്തുകൾ നടാൻ സാധിക്കും. വിതച്ചു 30 ദിവസത്തിനുള്ളിൽ വിത്തുകൾ മുളക്കും. 45 ദിവസത്തിന് ശേഷം തെെകൾ പറിച്ചെടുത്ത് നടാം. ചെടികൾ തമ്മിൽ 15 സെന്റീമീറ്റർ അകലത്തിൽ ചാലുകൾ ഉണ്ടാക്കി വേണം നടാൻ. ചെടികൾ താങ്ങു കൊടുക്കണം. ഒരു വർഷത്തിനുള്ളിൽ വിള പാകമാകും. എന്നാൽ മണ്ണിന് മുകളിലുള്ള ഭാഗങ്ങൾ ഇളം മഞ്ഞയാകുന്നതാണ് കിഴങ്ങുകൾ പറിച്ചെടുക്കാൻ ഉത്തമമായ സമയം.

വില

ഉണങ്ങിയ ശതാവരി കിഴങ്ങ് 100 ഗ്രാമിന് ഏകദേശം 250 രൂപ മുതൽ 300 രൂപവരെയാണ്. ഒരു കിലോഗ്രാമിന് 1900 മുതൽ 2000 രൂപവരെയാണ് ഓൺലെെൻ പ്ലാറ്റ്‌ഫോമുകളിലെ വില. ഗുണനിലവാരം, ഉണങ്ങിയ രീതി, ബ്രാൻഡ് എന്നിവ അനുസരിച്ച് വിലയിൽ മാറ്റം വരാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AGRICULTURE, AGRICULTURE NEWS, SHATAVARI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY