
പള്ളുരുത്തി: എം.എൽ.എ റോഡ് തച്ചപ്പള്ളിവീട്ടിൽ ടി.ജെ. ജേക്കബ് കാന്താരി കൃഷിയിലൂടെ മികച്ച വരുമാനം നേടുന്നു. ഇലക്ട്രീഷ്യനായ ഇദ്ദേഹം ജോലിയില്ലാത്ത സമയത്താണ് കൃഷിയിലേക്കിറങ്ങിയത്. ദിനംപ്രതി 5കിലോ കാന്താരിവരെ വിൽക്കുന്ന ജേക്കബിന് ഭാര്യ ഗ്രേസിയാണ് കൃഷിയിൽ കൂട്ട്.
വീട്ടിലെത്തുന്നവർക്ക് 100 ഗ്രാമിന് 40 രൂപ നിരക്കിലും കിലോയ്ക്ക് 400 രൂപയ്ക്കുമാണ് കാന്താരി നൽകുന്നത്. വിനാഗിരിയിൽ ഉപ്പിലിട്ട കാന്താരിയും കുപ്പിയിലാക്കി വിൽക്കുന്നുണ്ട്. കടകളിൽ കിലോയ്ക്ക് 800 മുതൽ 1000രൂപവരെ ഈടാക്കുമ്പോഴാണ് ജേക്കബ് കുറഞ്ഞനിരക്കിൽ വിൽക്കുന്നത്. കൊളസ്ട്രോൾ നിയന്ത്രണത്തിന് ഉത്തമമായതിനാൽ ആവശ്യക്കാർ ഏറെയാണ്.
കാന്താരിക്ക് പുറമേ കണ്ടിച്ചേമ്പ്, കാച്ചിൽ, ബബ്ലൂസ് നാരങ്ങ, കടച്ചക്ക, പാവൽ, പടവലം, കുടംപുളി, കൊള്ളിക്കപ്പ എന്നിവയും ഇവിടെ കൃഷിചെയ്യുന്നുണ്ട്. മരങ്ങൾ നിറഞ്ഞതിനാൽ വേനലിലും തണുപ്പുള്ള പുരയിടത്തിൽ എന്തുനട്ടാലും പൊന്ന് വിളയുമെന്ന് ജേക്കബ് പറയുന്നു. ആവശ്യക്കാർക്ക് നേരിട്ടെത്തി പച്ചക്കറികൾ വാങ്ങാം. മക്കൾ രണ്ടുപേരും വിവാഹം കഴിഞ്ഞ് മാറിത്താമസിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |