SignIn
Kerala Kaumudi Online
Saturday, 13 June 2026 11.25 AM IST

വിണ്ടുകീറൽ മാറി ഒറ്റ മാസത്തിൽ കാലുകൾ അതിസുന്ദരമാകും; ഉറങ്ങുന്നതിന് മുമ്പ് ഇതൊന്ന് പരീക്ഷിച്ച് നോക്കൂ

beauty

സ്ത്രീകളെന്നോ പുരുഷനെന്നോ വ്യത്യാസമില്ലാതെ മിക്കയാളുകളെയും അലട്ടുന്നൊരു പ്രശ്നമാണ് കാൽ വിണ്ടുകീറുന്നത്. മഴക്കാലത്തും വേനൽക്കാലത്തുമെല്ലാം ഈ പ്രശ്‌നം ഉണ്ടാവാറുണ്ട്. കാൽ കാണാൻ തന്നെ വൃത്തികേടായി തോന്നുമെന്ന് മാത്രമല്ല, വേദനയും ഉണ്ടാകും.

ഈ പ്രശ്നം മാറ്റാൻ മാർക്കറ്റുകളിൽ പല തരത്തിലുള്ള ഉത്പന്നങ്ങൾ കിട്ടും. അവയെല്ലാം പാർശ്വഫലങ്ങൾ ഉണ്ടാക്കാനുള്ള സാദ്ധ്യതയും കൂടുതലാണ്. യാതൊരു പാർശ്വഫലങ്ങളുമില്ലാതെ പോക്കറ്റ് കാലിയാകാതെ ഈ പ്രശ്നം പരിഹരിക്കാം. അതിന് എന്തെല്ലാമാണ് ചെയ്യേണ്ടതെന്ന് നോക്കാം. രാത്രിയിലാണ് ഈ കാര്യങ്ങൾ ചെയ്യേണ്ടത്.

  1. വെളിച്ചെണ്ണകൊണ്ട് കാലുമുഴുവൻ മസാജ് ചെയ്യുക.
  2. ഉപ്പിട്ട ഇളം ചൂടുവെള്ളത്തിൽ 15 മുതൽ 20 മിനിട്ട് വരെ കാൽ മുക്കിവച്ച ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് ഉരച്ച് മൃതകോശങ്ങൾ കളയുക.
  3. വാസ്‌ലിനും നാരങ്ങാ നീരും ചേർത്ത് കാലിൽ പുരട്ടുക.
  4. കാൽ ചൂടുവെള്ളത്തിൽ കുതിർത്ത ശേഷം തേൻ, കറ്റാർവാഴ ജെൽ എന്നിവ പുരട്ടുന്നതും നല്ലതാണ്.
  5. വൈറ്റമിൻ ഇ, വൈറ്റമിൻ സി, സിങ്ക് എന്നിവയടങ്ങുന്ന ഭക്ഷണം കഴിക്കണം.

കാലിലെ വിള്ളലുകൾ എപ്പോഴും നല്ല വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ഇവയിൽ അമിതമായ വേദനയോ രക്തസ്രാവമോ ഉണ്ടെങ്കിൽ ഉടൻതന്നെ ഒരു ഡോക്‌ടറെ കാണുക. മാത്രമല്ല, അധികസമയം വെള്ളത്തിൽ നിൽക്കുന്നതും നിങ്ങൾ ഒഴിവാക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BEAUTY TIPS, HOMEREMEDIES, CRACKED HEELS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY