2020 ഫെബ്രുവരി 02 - 08
അശ്വതി: വരുമാനം വർദ്ധിക്കും. സിനിമാനാടകരംഗത്ത് പ്രശസ്തിയും പുരസ്കാരങ്ങളും ലഭിക്കും. ഉത്സാഹക്കുറവ് ഉണ്ടാകും. പ്രശംസിക്കപ്പെടും.
ഭരണി : നവദമ്പതികൾക്ക് സന്താനലബ്ധിക്കുള്ള സന്ദർഭം. പാർട്ടി പ്രവർത്തകർക്ക് സ്ഥാനലബ്ധിയും ജനസ്വാധീനതയും പ്രതീക്ഷിക്കാം.
കാർത്തിക: കുടുംബാഭിവൃദ്ധിയുണ്ടാകും. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് അധിക ലാഭം പ്രതീക്ഷിക്കാം. അടിക്കടി യാത്ര ചെയ്യേണ്ടതായി വരും. ധനവരവും പ്രശസ്തിയും ഉണ്ടാകും.
രോഹിണി: സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. സുഹൃത്തുക്കളാൽ പലവിധ നന്മകൾ ഉണ്ടാകും. വ്യാപാരത്താൽ അധികലാഭം പ്രതീക്ഷിക്കാം.
മകയിരം: ധനാഭിവൃദ്ധിയുടെയും പ്രശസ്തിയുടെയും സമയം. അനുയോജ്യമല്ലാത്ത സൗഹൃദബന്ധം പുലർത്തും. പഠനത്തിൽ ശ്രദ്ധ അനുഭവപ്പെടും.
തിരുവാതിര: വ്യാപാര അഭിവൃദ്ധിയുടെ സമയം. സിനിമാനാടക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അനുകൂല സമയം. പ്രേമസാഫല്യം.
പുണർതം : സൽക്കർമ്മങ്ങൾക്ക് ധനം ചെലവഴിക്കും. ശത്രുക്കളാൽ ശല്യം ഉണ്ടാകും. കുടുംബത്തിൽ മംഗളകാര്യം നടക്കും.
പൂയം: വ്യാപാരികൾക്ക് പ്രതീക്ഷിച്ച നേട്ടം ലഭ്യമാകും. ബുദ്ധികൂർമ്മതയുണ്ടാകും. ശരീരത്തിലുള്ള അസ്വസ്ഥത മാറും. അന്യരുമായി സ്നേഹമായി ഇടപഴകും.
ആയില്യം: വിദേശത്ത് ജോലിക്കായി പരിശ്രമിക്കും. ഗൃഹം നിർമ്മിക്കാൻ ഉചിതമായ സമയം. ഉന്നതമായ സ്ഥാനലബ്ധി പ്രതീക്ഷിക്കാം.
മകം: കലകളിൽ പ്രശസ്തിയും ധനവരവും വർദ്ധിക്കും. ജീവിതസൗകര്യങ്ങൾ ലഭ്യമാകും. പഠനത്തിൽ ശ്രദ്ധയും താത്പര്യവും പ്രകടിപ്പിക്കും.
പൂരം: സർക്കാർ ഉദ്യോഗത്തിനായി പരിശ്രമിക്കുന്നവർക്ക് ലഭിക്കാനുള്ള സന്ദർഭം. സർക്കാരിൽ പെൻഷൻ, ലോൺ മുതലായവയ്ക്ക് അപേക്ഷിച്ചിട്ടുള്ളവർക്ക് ലഭിക്കുന്നതാണ്. ഹാസ്യകലാ പ്രകടനങ്ങൾക്ക് ധനവരവിന്റെ സമയം.
ഉത്രം: ധനാഗമനവും പ്രശസ്തിയും ഉണ്ടാകും. ആത്മാർത്ഥതയുള്ള സുഹൃത്തുക്കൾ ലഭ്യമാകും. മാതാവിന്റെ ആരോഗ്യത്തെ ശ്രദ്ധിക്കും. സൽപ്രവൃത്തികൾ ചെയ്യും.
അത്തം: ജീവിതസൗകര്യങ്ങൾ കൂടും. സ്വന്തമായി കോൺട്രാക്ട്, മറ്റ് തൊഴിലുകൾ ചെയ്യുന്നവർക്ക് അല്പം തടസം അനുഭവപ്പെടും. സുഹൃത്തുക്കൾക്കായി ധനം ചെലവഴിക്കും.
ചിത്തിര: വിദേശ മലയാളികൾക്ക് അനുകൂല സമയം. ക്ഷേത്ര ദർശനം, തീർത്ഥാടനം എന്നിവയ്ക്കുള്ള അവസരപ്രാപ്തി. വ്യാപാരം ചെയ്യുന്നവർക്ക് ലാഭം അധികരിക്കും.
ചോതി: വിദേശത്ത് ജോലിക്കായി പരിശ്രമിക്കുന്നവർക്ക് ലഭിക്കുന്നതാണ്. ധാരാളം സമ്പാദിക്കും. അടിക്കടി ഉത്സാഹക്കുറവ് ഉണ്ടാകും. തൊഴിൽപരമായി മികച്ച ലാഭം പ്രതീക്ഷിക്കാം.
വിശാഖം: ഭാഗ്യലബ്ധിയുടെ സമയം. വിദേശത്ത് താമസിക്കുന്നവർക്ക് പലവിധ നേട്ടങ്ങൾ. മാതാവിനോട് സ്നേഹമായിരിക്കുമെങ്കിലും സഹോദരസ്നേഹം കുറയും.
അനിഴം: കുടുംബാഭിവൃദ്ധിയുണ്ടാകും. പിതാവിനോട് സ്നേഹമായിരിക്കും. കവിത എഴുതുന്നവർക്ക് പുരസ്കാരങ്ങൾ ലഭിക്കും.
തൃക്കേട്ട : തൊഴിലഭിവൃദ്ധിയുണ്ടാകും. സിനിമാനാടകരംഗത്ത് പ്രശസ്തിയും പുരസ്കാരങ്ങളും ലഭിക്കും. ചിട്ടി സ്വന്തമായി ബാങ്ക് ഉള്ളവർക്ക് തിരികെ ലഭിക്കാനുള്ള കുടിശിക ലഭിക്കും.
മൂലം: സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. സാമർത്ഥ്യത്തോടെ എല്ലാ ജോലികളും ചെയ്തുതീർക്കും. സൽപ്രവൃത്തികൾ ചെയ്യും. എന്നാൽ കോപം വർദ്ധിക്കും.
പൂരാടം: വരുമാനം വർദ്ധിക്കും. ധനം എത്ര വന്നാലും ചെലവ് കൂടും. നൃത്തസംഗീതമത്സരങ്ങളിൽ പങ്കെടുത്ത് വിജയിക്കും.
ഉത്രാടം: പട്ടാളത്തിലോ പൊലീസിലോ ചേരും. പഠനത്തിൽ ശ്രദ്ധയും താത്പര്യവും പ്രകടിപ്പിക്കും. ഉന്നതമായ പദവികൾ വഹിക്കേണ്ടതായി വരും. സന്താനങ്ങൾക്ക് ഉദ്യോഗം.
തിരുവോണം: സർക്കാർ ഉദ്യോഗസ്ഥർക്ക് പദവി ഉയർച്ചയും സ്ഥലമാറ്റവും പ്രതീക്ഷിക്കാം. സത്യസന്ധമായി പ്രവർത്തിക്കും. അനുസരണയുമുള്ള ജോലിക്കാരെ ലഭിക്കും.
അവിട്ടം: ഭാഗ്യാനുഭവങ്ങളുടെ സമയം. പലരൂപത്തിലും സകലവിധ ഭാഗ്യങ്ങളും ലഭിക്കും. സത്യസന്ധമായ ജോലി ചെയ്യുന്നതുകൊണ്ട് എല്ലാവർക്കും പ്രിയമുള്ളവരാകും.
ചതയം : ധനാഭിവൃദ്ധിയുടെയും പ്രശസ്തിയുടെയും സമയം. കാർ, വാഹനം മുതലായ വ്യാപാരത്താൽ ധാരാളം സമ്പാദിക്കും. പിതാവിനാൽ മാനസിക വിഷമതകൾ ഉണ്ടാകും.
പൂരുരുട്ടാതി: വിദേശത്ത് ജോലിക്കായി പരിശ്രമിക്കും. സാമർത്ഥ്യവും കഴിവും ഉള്ളവർ സഹായികളായി വന്നുചേരും. ദാനധർമ്മങ്ങൾ ചെയ്യും.കഠിനമായി പ്രയത്നിക്കും.
ഉത്രട്ടാതി: സാമ്പത്തിക നില മെച്ചപ്പെടും. സന്താനങ്ങളാലും ഭാര്യയാലും മാനസിക സന്തോഷമുണ്ടാകും.
രേവതി : വിദേശത്ത് ഉപരിപഠനത്തിനായി പരിശ്രമിക്കുന്നവർക്ക് പ്രവേശനം ലഭിക്കും. പഠനത്തിൽ ശ്രദ്ധയും താത്പര്യവും പ്രകടിപ്പിക്കും. വലിയ പ്രോജക്ടുകൾ ഏറ്റെടുത്ത് ചെയ്തുതീർക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |