SignIn
Kerala Kaumudi Online
Saturday, 06 June 2026 7.58 AM IST

പ്രധാനമന്ത്രി ഒരു വർഷത്തേക്ക് വിദേശയാത്രകൾ ഒഴിവാക്കണം, കേന്ദ്രസർക്കാരിന്റെ ചിലവ് ചുരുക്കണം: അഞ്ച് നിർദേശങ്ങളുമായി സോണിയ ഗാന്ധി

sonia

ന്യൂഡൽഹി: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനായി സജ്ജമാക്കിയ പി.എം കെയർ ഫണ്ട‌് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണമെന്ന് സോണിയാ ​ഗാന്ധി ആവശ്യപ്പെട്ടു. പ്രതിരോധ പ്രവർത്തനങ്ങളുടെ ചിലവിനുള്ള സുതാര്യതയും വിശ്വാസവും ഉറപ്പ് വരുത്താൻ ഇത് സഹായകമാകുമെന്ന് സോണിയ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു. അതോടൊപ്പം കേന്ദ്രസർക്കാരിന്റെ ചിലവ് ചുരുക്കി ഫണ്ടിലേക്ക് പണം കണ്ടെത്തണം എന്ന് നിർദേശിക്കുന്ന സോണിയ ഇതിനായി ചില നിർദേശങ്ങളും മുന്നോട്ട് വച്ചിട്ടുണ്ട്.

പ്രധാനമന്ത്രിമാർ, മറ്റു കേന്ദ്രമന്ത്രിമാർ, മുഖ്യമന്ത്രിമാർ, ഉന്നത ഉദ്യോ​ഗസ്ഥർ എന്നിവർ അടുത്ത ഒരു വർഷത്തേക്ക് വിദേശയാത്രകൾ ഒഴിവാക്കണം എന്നാണ് സോണിയ മുന്നോട്ട് വയ്ക്കുന്ന ഒരു നിർദേശം. അടുത്ത ഒരു വർഷത്തേക്ക് പരസ്യ-പ്രചരണങ്ങൾക്കായി സർക്കാർ പണം ചിലവാക്കരുതെന്നും സോണിയ നിർദേശിക്കുന്നു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള പരസ്യവും പ്രചാരണവും ഇളവ് നൽകി തുടരാം.

പുതിയ പാർലമെന്റ് മന്ദിരവും കേന്ദ്രസർക്കാർ ഓഫീസുകളും നിർമ്മിക്കാനുള്ള പദ്ധതികളും താത്കാലികമായി നിർത്തി വയ്ക്കണം. സർക്കാർ ജീവനക്കാരുടെ ശമ്പളം ഒഴികെയുള്ള എല്ലാ പദ്ധതി ചെലവും 30 ശതമാനം വെട്ടിച്ചുരുക്കണമെന്നും സോണിയ ​ഗാന്ധി ആവശ്യപ്പെടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, SONIA GANDHI, PM MODI, CORONA VIRUS, INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360