SignIn
Kerala Kaumudi Online
Monday, 21 September 2026 1.59 PM IST

സസ്പെൻസ് ത്രില്ലറുമായി ഇന്ദ്രജിത്ത്; അനുരാധ ചിത്രീകരണം പുരോഗമിക്കുന്നു

anuradha

ഇന്ദ്രജിത്ത് സുകുമാരൻ, അനുസിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഷാൻ തുളസീധരൻ സംവിധാനം ചെയ്യുന്ന 'അനുരാധ' ചിത്രീകരണം പുരോഗമിക്കുന്നു. അനുസിത്താര ടൈറ്റിൽ കഥാപാത്രമായി എത്തുന്ന സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഇന്ദ്രജിത്ത് സുകുമാരനും വിഷ്ണു ഉണ്ണിക്കൃഷ്ണനുമാണ്. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഷാൻ തുളസീധരൻ, ജോസ് തോമസ് പോളക്കൽ എന്നിവരുടേതാണ്. ഗാർഡിയൻ ഏഞ്ചൽ, ഗോൾഡൻ എസ് പിക്‌ച്ചേഴ്സ് എന്നിവയുടെ ബാനറിൽ എയ്ഞ്ചലീന ആന്റണി, ഷെരീഫ്.എം.പി, ശ്യംകുമാർ.എസ്, സിനോ ജോൺ തോമസ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊഡുത്താസാണ് എക്സിക്യൂട്ടീവ് പ്രൊഡ്യുസർ. ഹരിശ്രീ അശോകൻ, ഹരീഷ് കണാരൻ, രമേഷ് പിഷാരടി, അനിൽ നെടുമങ്ങാട്, രാജേഷ് ശർമ്മ, സുനിൽ സുഗദ, അജയ് വാസുദേവ്, സുരഭി ലക്ഷ്മി, സുരഭി സന്തോഷ്, ബേബി അനന്യ, മനോഹരി ജോയ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം ഏറെ ജനശ്രദ്ധ നേടിയിരുന്നു. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് നിർവ്വഹിക്കുന്നത്. ഹരി നാരായണൻ, മനു മഞ്ജിത്ത്, ജ്യോതികുമാർ പുന്നപ്ര എന്നിവരുടെ വരികൾക്ക് ടോണി ജോസഫ് സംഗീതം പകരുന്നു. എഡിറ്റർ: ശ്യാം ശശിധരൻ, പി.ആർ.ഒ: പി.ശിവപ്രസാദ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FILM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY