SignIn
Kerala Kaumudi Online
Saturday, 05 September 2026 3.51 PM IST

കറുപ്പഴകിൽ  വിദ്യ ബാലൻ 

a

''മറ്റുള്ളവർ നിങ്ങളെ എങ്ങനെ കാണുന്നു എന്നല്ല, നിങ്ങൾ നിങ്ങളെ എങ്ങനെ കാണുന്നതെന്നതാണ് പ്രധാനം''ബോളിവുഡിലെ സൂപ്പർ നായികാ വിദ്യ ബാലന്റെ വാക്കുകളാണിത്. തന്റെ തടിയെ ചൊല്ലി സൈബർ ഇടങ്ങളിൽബോഡി ഷെയ്മിങ്ങിന് ഇരയായ നടിയാണ് വിദ്യ. തന്റെ ശരീരം തന്നെ ചതിച്ചെന്നുതോന്നിയിട്ടുണ്ടെന്നുപോലും വിദ്യ ബാലൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. എന്നാൽ തന്റെ ശരീരത്തിന്റെ മുഴുവൻ നിയന്ത്രണങ്ങളും തന്റെ കൈയിലാക്കിയതിന്റെ സന്തോഷത്തിലാണ് താരം ഇപ്പോൾ. മെലിഞ്ഞു സുന്ദരിയായ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ തന്നെയാണ് അതിന് ഉദാഹരണം.

ഏറ്റവും പുതിയ കറുപ്പ് ഗൗൺ അണിഞ്ഞ ചിത്രത്തിൽ താരം ഗ്ലാമറസ് ലുക്കിലാണ്. നിങ്ങൾ എപ്പോഴും മനോഹാരിയെന്ന് താരത്തിന്റെ ആരാധകർ പറയുന്നു. എന്നാൽ പുതിയ ചിത്രം പങ്കുവയ്ക്കുന്നതിനൊപ്പം മറ്റൊരു രസകരമായ കാര്യം കൂടി നടി തുറന്നു പറഞ്ഞിട്ടുണ്ട്.നടി പങ്കുവയ്ക്കുന്ന ചിത്രങ്ങളുടെ പശ്ചാത്തലം എന്തുകൊണ്ട് ഇത്ര മനോഹരമാകുന്നതെന്ന് നടി ഒരു വിഡിയോയിലൂടെ പറയുന്നു. മനോഹരമായ കർട്ടനുകളാണ് പല ചിത്രങ്ങളുടെയും പശ്ചാത്തലം സുന്ദരമാക്കുന്നതെന്ന് നടി പറഞ്ഞു. ശകുന്തളദേവിയാണ് താരത്തിന്റേതായി ഏറ്റവുമൊടുവിൽ റിലീസിനെത്തിയ ചിത്രം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIDYA BALAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY