SignIn
Kerala Kaumudi Online
Saturday, 13 June 2026 3.44 PM IST

വി​വാഹം ലളി​തമാക്കി​യതി​ന്റെ കാരണം വി​ശദീകരി​ച്ച് വി​ഷ്ണുു വി​ശാൽ

vishnu

വർഷങ്ങളുടെ പ്രണയത്തിന് ശേഷം നടൻ വിഷ്ണു വിശാലും മുൻ ബാഡ്മിന്റൺ
താരം ജ്വാല ഗുട്ടയും വിവാഹിതരായി. പതിവായി കണ്ടു വരുന്ന താര
വിവാഹങ്ങളിൽ നിന്നും വ്യത്യസ്തമായി ആർഭാടങ്ങളോ താര സമ്പന്നതയോ
ഇല്ലാതെയാണ് ഇരുവരും വിവാഹിതരായത്.

തങ്ങളുടേത് രജിസ്റ്റർ വിവാഹമായിരുന്നു. എന്നാൽ ആചാരപ്രകാരമുള്ള
ചടങ്ങുകളെല്ലാം രണ്ടു ദിവസം മുമ്പേ ആരംഭിച്ചിരുന്നു. ഹൽദി, മെഹന്തി
തുടങ്ങിയ ചടങ്ങുകളെല്ലാം ചെയ്തിട്ടുണ്ട്. ഏറ്റവും അടുത്ത ബന്ധുകളെയും
സുഹൃത്തുക്കളെയും മാത്രമാണ് ക്ഷണിച്ചിരുന്നത് എന്നാണ് വിഷ്ണു വിശാൽ
പറയുന്നത്.

നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്താണ് വിവാഹം ആഘോഷമാക്കാത്തതെന്നും
വിഷ്ണു വ്യക്തമാക്കി. രണ്ട് വർഷങ്ങൾ മുമ്പായിരുന്നു തങ്ങൾ
പ്രണയത്തിലാണെന്ന വിവരം വിഷ്ണു വിശാലും ജ്വാല ഗുട്ടയും
പരസ്യപ്പെടുത്തിയത്. തങ്ങളുടെ ആദ്യ വിവാഹത്തിൽ നിന്നും നിയമപരമായി
വേർപെട്ട ശേഷമാണ് ഇരുവരും വിവാഹത്തിന് തയാറായത്.

രാക്ഷസൻ എന്ന സൈക്കോ ത്രില്ലർ ചിത്രത്തിലൂടെയാണ് വിഷ്ണു
ശ്രദ്ധേയനായത്. രാക്ഷസൻ വിജയകരമായി പ്രദർശനം തുടരുന്നതിനിടെയാണ് താരം
വിവാഹമോചിതനാകുന്നു എന്ന വാർത്ത വന്നത്. ഭാര്യ രജനി നടരാജനുമായി ഒരു
വർഷത്തോളം പിരിഞ്ഞു താമസിക്കുകയായിരുന്നു. ബാഡ്മിന്റൺ താരമായ ചേതൻ
ആനന്ദ് ആയിരുന്നു ജ്വാലയുടെ ആദ്യ ഭർത്താവ്. 2011ൽ ഇവർ
വിവാഹമോചിതരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VISHNU VISHAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY