കൊച്ചി: ബാലസാഹിതീപ്രകാശന്റെ കുഞ്ഞുണ്ണി പുരസ്കാരത്തിന് കവി ശ്രീധരനുണ്ണിയും (2020) ഡോ. ഗോപി പുതുക്കോടും (2021) അർഹരായി. 25000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം കുഞ്ഞുണ്ണിമാഷിന്റെ ജന്മദിനമായ മേയ് 10 ന് വൈകിട്ട് 3 മണിക്ക് കോഴിക്കോട് കുളത്തൂർ അദ്വൈതാശ്രമത്തിൽ സ്വാമി ചിദാനന്ദപുരി സമ്മാനിക്കും. സി. രാധാകൃഷ്ണൻ, പ്രൊഫ. സി.എം. പുരുഷോത്തമൻ, ഡോ. എൻ.ആർ. മധു എന്നിവരടങ്ങുന്നതായിരുന്നു ജഡ്ജിംഗ് കമ്മിറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |