SignIn
Kerala Kaumudi Online
Saturday, 06 June 2026 8.34 PM IST

ആദിവാസി മേഖലകളിൽ ആറുമാസത്തിനുള്ളിൽ വൈദ്യുതി

kseb

​​​​​

തിരുവനന്തപുരം: സംസ്ഥാനത്തെ അറുപതോളം ആദിവാസി മേഖലകളിൽ ആറുമാസത്തിനുള്ളിൽ വൈദ്യുതി എത്തിക്കാൻ ഇന്നലെ മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടിയുടേയും കെ.രാധാകൃഷ്ണന്റേയും സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.ഇതിനായി ഒരുമാസത്തിനുള്ളിൽ കർമ്മപദ്ധതി തയ്യാറാക്കും.

വകുപ്പ് സെക്രട്ടറിമാരുടെ നേതൃത്വത്തിൽ സംസ്ഥാന തല കമ്മിറ്റിയും, ജില്ലാകളക്ടർ അദ്ധ്യക്ഷനായി ജില്ലാ ട്രൈബൽ ഓഫീസർമാരും വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥന്മാരും ഉൾപ്പടെയുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അംഗങ്ങളായ ജില്ലാതല കമ്മിറ്റികളും രൂപീകരിക്കാനും തീരുമാനമായി. ഉചിതമായ സാങ്കേതിക വിദ്യയിലൂടെ വൈദ്യുതി എത്തിക്കാനുള്ള കർമ്മ പദ്ധതിയാണ് അടിയന്തിരമായി തയ്യാറാക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KSEB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA