Kerala Kaumudi Online
Monday, 20 May 2019 12.05 PM IST

മ​ര​ക്കാ​ർ തലസ്ഥാനത്തേക്ക്,​ ചിത്രീകരണം കോവളത്ത്

mohanlal

മോ​ഹ​ൻ​ലാ​ലി​നെ​ ​നാ​യ​ക​നാ​ക്കി​ ​പ്രി​യ​ദ​ർ​ശ​ൻ​ ​ഒ​രു​ക്കു​ന്ന​ ​ബ്ര​ഹ്മാ​ണ്ഡ​ ​ചി​ത്ര​മാ​യ​ ​മ​ര​യ്ക്കാ​ർ​ ​അ​റ​ബി​ക്ക​ട​ലി​ന്റെ​ ​സിം​ഹ​ത്തി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​ഹൈ​ദ​രാ​ബാ​ദി​ൽ​ ​നി​ന്ന് ​തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ​ഷി​ഫ്ട് ​ചെ​യ്യു​ന്നു. ശ​നി​യാ​ഴ്ച​യോ​ടെ​ ​മ​ര​യ്ക്കാ​റി​ൽ​ ​മോ​ഹ​ൻ​ലാ​ലി​ന്റെ​ ​രം​ഗ​ങ്ങ​ൾ​ ​പൂ​ർ​ത്തി​യാ​കും.​ ​

തു​ട​ർ​ന്നാ​ണ് ​ത​ല​സ്ഥാ​ന​ത്തേ​ക്ക് ​ഷി​ഫ്ട് ​ചെ​യ്യു​ന്ന​ത്.​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​മൂ​ന്ന് ​ദി​വ​സ​ത്തെ​ ​ചി​ത്രീ​ക​ര​ണ​മാ​ണ് ​പ്ളാ​ൻ​ ​ചെ​യ്തി​രി​ക്കു​ന്ന​ത്.കോവളത്തായി​രി​ക്കും ചി​ത്രീകരണം.
ആ​ശീ​ർ​വാ​ദ് ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ന്റ​ണി​ ​പെ​രു​മ്പാ​വൂ​രും​ ​കോ​ൺ​ഫി​ഡ​ന്റ് ​ഗ്രൂ​പ്പി​ന്റെ​ ​ബാ​ന​റി​ൽ​ ​ഡോ.​ ​സി.​ജെ.​ ​റോ​യി​യും​ ​മൂ​ൺ​ ​ഷോ​ട്ട് ​എ​ന്റ​ർ​ടെ​യ്‌​ൻ​മെ​ന്റ്‌​സി​ന്റെ​ ​ബാ​ന​റി​ൽ​ ​സ​ന്തോ​ഷ് ​ടി.​ ​കു​രു​വി​ള​യും​ ​ചേ​ർ​ന്ന് ​നി​ർ​മ്മി​ക്കു​ന്ന​ ​മ​ര​യ്ക്കാ​ർ​ ​അ​റ​ബി​ക്ക​ട​ലി​ന്റെ​ ​സിം​ഹ​ത്തി​ൽ​ ​മോ​ഹ​ൻ​ലാ​ലി​നൊ​പ്പം​ ​ത​മി​ഴ് ​താ​ര​ങ്ങ​ളാ​യ​ ​പ്ര​ഭു,​ ​അ​ർ​ജു​ൻ,​ ​ബോ​ളി​വു​ഡ് ​താ​രം​ ​സു​നി​ൽ​ ​ഷെ​ട്ടി,​ ​മു​കേ​ഷ്,​ ​നെ​ടു​മു​ടി​ ​വേ​ണു,​ ​ഫാ​സി​ൽ,​ ​പ്ര​ണ​വ് ​മോ​ഹ​ൻ​ലാ​ൽ,​ ​ന​ന്ദു,​ ​മ​ഞ്ജു​വാ​ര്യ​ർ,​ ​കീ​ർ​ത്തി​ ​സു​രേ​ഷ് ​തു​ട​ങ്ങി​ ​ഒ​രു​ ​വ​ൻ​ ​താ​ര​ ​നി​ര​ ​ത​ന്നെ​ ​അ​ണി​നി​ര​ക്കു​ന്നു​ണ്ട്.​ ​തി​രു​വാ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്ന​ത്.​ ​സാ​ബു​ ​സി​റി​ളാ​ണ് ​ക​ലാ​സം​വി​ധാ​യ​ക​ൻ.
പ്രി​യ​ദ​ർ​ശ​നും​ ​ഐ.​വി.​ ​ശ​ശി​യു​ടെ​ ​മ​ക​ൻ​ ​അ​നി​ ​ശ​ശി​യും​ ​ചേ​ർ​ന്നാ​ണ് ​മ​ര​യ്ക്കാ​ർ​ ​അ​റ​ബി​ക്ക​ട​ലി​ന്റെ​ ​സിം​ഹ​ത്തി​ന്റെ​ ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്ന​ത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MARAYKKAR ARABIKKADALILE SIMHAM, ACTOR MOHANLAL, PRIYADARSHAN
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY