SignIn
Kerala Kaumudi Online
Sunday, 07 June 2026 8.07 AM IST

റെഡ് സ്ട്രീറ്റിൽ പോയിട്ടുണ്ട്, ആ ജീവിതം എനിക്കറിയാം

kareena-kapoor

നടി കരീന കപൂറിന്റെ പുതിയ വെളിപ്പെടുത്തലാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം.

'കഥാപാത്രത്തിനായി ഞാൻ രാത്രിയിൽ മുംബയിലെ മിക്ക റെഡ് ലൈറ്റ് പ്രദേശങ്ങളും സന്ദർശിച്ചു. എന്റെ കാറിനുള്ളിരുന്ന് ഈ ലൈംഗികത്തൊഴിലാളികളെ നിരീക്ഷിച്ചു. അവരുടെ പെരുമാറ്റരീതികൾ, അവർ ധരിച്ചിരുന്ന വസ്ത്രങ്ങൾ, അവർ ഇടപാടുകാരുമായി എങ്ങനെ സംസാരിക്കുന്നുവെന്നൊക്കെ ഞാൻ പഠിക്കാൻ ശ്രമിച്ചു'. ഇതായിരുന്നു താരത്തിന്റെ വാക്കുകൾ. ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്. എന്നാൽ, 2003ൽ ഇറങ്ങിയ 'ചമേലി' സിനിമയ്‌ക്ക് വേണ്ടിയായിരുന്നു അന്ന് കരീന റെഡ് സ്ട്രീറ്റിലെത്തിയത്. ചിത്രത്തിൽ ഒരു ലൈംഗിക തൊഴിലാളിയുടെ വേഷത്തിലാണ് താരമെത്തിയത്. ആദ്യം കഥാപാത്രത്തെ കുറിച്ച് കേട്ടപ്പോൾ വേണ്ടെന്ന് വച്ചെന്നും മാതാപിതാക്കൾ എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയായിരുന്നു അതിന് പിന്നിലെന്നും കരീന പറയുന്നുണ്ട്. ഏറെ അഭിനന്ദനങ്ങൾ കിട്ടിയ വേഷമായിരുന്നു ചമേലിയിലേതെന്നും അന്നത് ഒഴിവാക്കിയിരുന്നുവെങ്കിൽ കരിയറിലെ ഏറ്റവും വലിയ നഷ്‌ടമായിരിക്കും അതെന്നും കരീന തുറന്നു പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: FILM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY