തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എമ്മും ബി.ജെ.പിയുമായുണ്ടായ അവിശുദ്ധ സഖ്യത്തിന്റെ തുടർച്ചയാണ് കോട്ടയം നഗരസഭയിൽ കണ്ടതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് അദ്ധ്യക്ഷയെ പുറത്താക്കാൻ ഇടതു മുന്നണി ബി.ജെ.പിയുമായി നിർലജ്ജം കൂട്ടുകൂടുകയാണുണ്ടായത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യാപകമായാണ് സി.പി.എം- ബി.ജെ.പി വോട്ട് കച്ചവടം നടന്നത്. 69 സീറ്റുകളിൽ പ്രത്യക്ഷമായി ബി.ജെ.പി വോട്ടുകൾ ഇടതു സ്ഥാനാർത്ഥികൾക്ക് മറിച്ച് നൽകിയതിന്റെ തെളിവുകൾ പുറത്തു വന്നിരുന്നു. അതിന്റെ തുടർച്ചയാണ് കോട്ടയം നഗരസഭയിൽ കണ്ടതെന്ന് ചെന്നിത്തല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |