SignIn
Kerala Kaumudi Online
Friday, 12 June 2026 8.49 PM IST

735 കോടിയുടെ നിക്ഷേപം നേടി മലയാളി ഫിൻടെക് സ്റ്റാർട്ടപ്പ് 'ഓപ്പൺ"

fg

കൊച്ചി: മലയാളി ഫിൻടെക് സ്റ്റാർട്ടപ്പ് ഓപ്പണിൽ 735 കോടിയുടെ രൂപയുടെ നിക്ഷേപം നടത്തി ഗൂഗിളും ടെമാസെക്കും. ടെമാസെക്കിന്റെ നേതൃത്വത്തിൽ ഗൂഗിൾ, എസ്.ബി.ഐ ജപ്പാൻ എന്നിവരെ കൂടാതെ, നിലവിലുള്ള നിക്ഷേപകരായ ടൈഗർ ഗ്ലോബലും ത്രീവൺ ഫോർ ക്യാപിറ്റലും സീരിസ് സി റൗണ്ടിൽ സാന്നിദ്ധ്യം അറിയിച്ചു. എസ്.എം.ഇ നിയോ ബാങ്കിംഗ് മേഖലയിൽ അതിന്റെ നേതൃത്വം ശക്തിപ്പെടുത്തുന്നതിനും ഇപ്പോഴത്തെ 20 ലക്ഷം എസ്.എം.ഇകളിൽ നിന്നും 50 ലക്ഷം എസ്.എം.ഇ.കളിലേക് സേവനങ്ങൾ എത്തിക്കുന്നതിനൊപ്പം തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ സാന്നിദ്ധ്യമറിയിക്കാനും ഓപ്പൺ പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്.

ഓപ്പണിന്റെ പുതിയ സേവനങ്ങൾ ആയ സ്വിച്ച്, എംബെഡഡ് ഫിനാൻസ് പ്ലാറ്റ്‌ഫോം, ഇന്ത്യയിലെ 15 ൽ പരം ബാങ്കുകൾ ഉപയോഗിക്കുന്ന ക്‌ളൗഡ്‌നേറ്റീവ് എസ്.എം.ഇ. ബാങ്കിംഗ് പ്ലാറ്റ്ഫോം - ബാങ്കിംഗ്സ്റ്റാക്ക് എന്നിവ ശക്തിപ്പെടുത്താനും ടെക്നോളജി, പ്രോഡക്ട്,​ ബിസിനസ് ഡെവലപ്മെന്റ് എന്നിവയിലായി 800ൽ പരം നിയമനങ്ങൾ നടത്താനും ഫണ്ടിംഗ് ഉപയോഗിക്കും.

പ്രതിവർഷം 20 ബില്ല്യൺ ഡോളറിലധികം ഇടപാടുകൾ നടത്തുകയും 20 ലക്ഷത്തിനടുത്ത് എസ്.എം.ഇ.കൾ ഉപയോഗിക്കുന്നതുമായ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന നിയോ-ബാങ്കിംഗ് പ്ലാറ്റ്‌ഫോം ആണ് ഓപ്പൺ. 2017 ൽ സ്ഥാപിതമായ ഓപ്പൺ ചെറുകിട,​ലഘു വ്യവസായങ്ങൾ ഉപയോഗിക്കുന്ന എല്ലാ സാമ്പത്തിക ഉപകരണങ്ങളും കറന്റ് അക്കൗണ്ടുമായി സംയോജിപ്പിക്കാവുന്ന നിയോ ബാങ്കിംഗ് പ്ലാറ്റ്ഫോം ആണ്‌. സംരംഭകരായ അനീഷ് അച്യുതൻ, മേബൽ ചാക്കോ, അജീഷ് അച്യുതൻ എന്നിവരോടൊപ്പം ex-TaxiforSure സി.എഫ്.ഒ ദീന ജേക്കപ്പും ചേർന്നാണ് ഓപ്പൺ സ്ഥാപിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360