SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.28 PM IST

ട്രെയിനിൽ നിന്ന് വീണ് 11കാരന് ദാരുണാന്ത്യം

Increase Font Size Decrease Font Size Print Page
muhammed-ishan

കോട്ടയം\ മമ്പാട് : ട്രെയിനിൽ സഞ്ചരിക്കവേ ടോയ്‌ലെറ്റിന്റെ വാതിലെന്ന് കരുതി പുറത്തേക്കുള്ള വാതിൽ തുറന്നപ്പോൾ തെറിച്ചുവീണ് 11കാരന് ദാരുണാന്ത്യം. കോട്ടയം മൂലേടം മാടമ്പുകാടുണ്ടായ അപകടത്തിൽ നിലമ്പൂർ മമ്പാട് പുള്ളിപ്പാടം കുണ്ടൻതൊടിക സിദ്ദിഖിന്റെ മകൻ മുഹമ്മദ് ഇഷാനാണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി 11.45നായിരുന്നു അപകടം. കൊച്ചുവേളി -നിലമ്പൂർ റോഡ് രാജ്യറാണി എക്‌സ‌്‌പ്രസിൽ കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്നു കുട്ടി. തിരുവനന്തപുരത്ത് മാതാവിന്റെ അനിയത്തിയുടെ വിവാഹത്തിൽ പങ്കെടുത്ത ശേഷം നിലമ്പൂരിലേക്ക് തിരിച്ചു വരുമ്പോഴായിരുന്നു അപകടം. ടോയ്‌ലെറ്റിൽ പോകാനായി എഴുന്നേറ്റ ഇഷാൻ, പുറത്തേക്കുള്ള വാതിൽ അബദ്ധത്തിൽ തുറക്കുകയായിരുന്നു. ശക്തമായ കാറ്റിൽ ഇഷാൻ പുറത്തേക്ക് തെറിച്ച് വീണു. ഇതോടെ ബന്ധുക്കൾ അപായച്ചങ്ങല വലിച്ച് ട്രെയിൻ നിറുത്തി. ഓടിക്കൂടിയ പ്രദേശവാസികൾ നടത്തിയ തെരച്ചിലിൽ കലുങ്കിനടിയിൽ നിന്ന് മൃതദേഹം കണ്ടെത്തി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. മാതാവ്: സജ്ന. സഹോദരി: ഫാത്തിമ ലിയാന.

TAGS: ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY