SignIn
Kerala Kaumudi Online
Saturday, 13 June 2026 7.06 PM IST

ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ

sivagiri

സ്വാമി ശുഭാംഗാനന്ദ

ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ബോർഡിൽ മൂന്നാം തവണ. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം സെക്രട്ടറി, പെരിങ്ങോട്ടുകര സോമനാഥക്ഷേത്രം ആൻഡ് മഠം സെക്രട്ടറി, കുറിച്ചിക്കര ആശ്രമം സെക്രട്ടറി.

സ്വാമി ഋതംഭരാനന്ദ

ബോർഡിലേക്ക് നാലാംതവണ. 2006 മുതൽ 2016 വരെ ജനറൽ സെക്രട്ടറി, ശിവഗിരി ശ്രീനാരായണ സീനിയർ സെക്കൻഡറി സ്കൂളിൻെറയും ശ്രീശാരദാ വിദ്യാനികേതൻ സ്കൂളിൻെറയും മാനേജർ.

സ്വാമി ബോധി തീർത്ഥ

ബോർഡിൽ രണ്ടാം തവണ. കുന്നുംപാറ ക്ഷേത്രത്തിൻെറ സെക്രട്ടറി, ശിവഗിരി, കുന്നുംപാറ ഗോശാല, കൃഷി എന്നിവയുടെ ചുമതല. 135 ലധികം പശുക്കളുള്ള ഗോശാലയുടെ സംരക്ഷണച്ചുമതല.

സ്വാമി വിശുദ്ധാനന്ദ

നിലവിലെ പ്രസിഡൻറ്. രണ്ട് തവണ ജറനൽ സെക്രട്ടറിയായിരുന്നു. മരുത്വാമല ചതയ പൂജ സംഘം ട്രസ്റ്റ്

പ്രസിഡന്റായിരുന്നു.

സ്വാമി ശാരദാനന്ദ

നിലവിലെ ട്രഷറർ. ശിവഗിരി ബുക്‌സ് ആൻഡ് പബ്ളിക്കേഷൻെറയും ശിവഗിരി പ്രസ്സിന്റെയും മാനേജർ.

സ്വാമി ഗുരുപ്രസാദ്

ബോർഡിലേക്ക് രണ്ടാം തവണ. ഗുരുധർമ്മ പ്രചാരണ സഭ സെക്രട്ടറിയായിരുന്നു.

സ്വാമി സദ്രുപാനന്ദ

നിരവധി തവണ ബോർഡിൽ അംഗം. കാഞ്ചീപുരം ശ്രീനാരായണ സേവാ ആശ്രമം പ്രസിഡന്റും ആയുർവേദ ആശുപത്രിയുടെയും സ്കൂളിന്റെയും മാനേജർ.

സ്വാമി സൂക്ഷ്‌മാനന്ദ

നിരവധി തവണ ബോർഡ് അംഗം, ദീർഘകാലം ശിവഗിരി തീർത്ഥാടന കമ്മിറ്റി സെക്രട്ടറി.

സ്വാമി പരാനന്ദ

നിരവധി തവണ ബോർഡ് അംഗം. രണ്ട് തവണ ട്രഷറർ.

സ്വാമി വിശാലാനന്ദ

കഴിഞ്ഞ ബോർഡ് അംഗം. മുൻ ട്രഷറർ. ശിവഗിരി ഹയർസെക്കൻഡറി സ്കൂൾ മാനേജർ. ശിവഗിരി മെഡിക്കൽ മിഷൻ ആശുപത്രി സെക്രട്ടറി.

സ്വാമി സച്ചിദാനന്ദ

നാല് തവണ ബാേർഡിൽ. തീർത്ഥാടന പ്ളാറ്റിനം ജൂബിലി ആഘോഷത്തിൻെറയും ദൈവദശകം രചനാ ശതാബ്ദി ആഘോഷക്കമ്മിറ്റിയുടെയും സെക്രട്ടറി. ഗുരുധർമ്മ പ്രചാരണ സഭ സെക്രട്ടറി. ശ്രീനാരായണ ദിവ്യപ്രബോധന ധ്യാനം ആചാര്യൻ. ചാലക്കുടി ഗീതാനന്ദാശ്രമം പ്രസിഡൻറ്, പേരാമ്പ്ര ഗുരുചൈതന്യമഠം പ്രസിഡന്റ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SREENARAYANA DHARMASANGHAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA