SignIn
Kerala Kaumudi Online
Thursday, 23 July 2026 6.45 PM IST

എൽഎൽബി കോഴിക്കോട് ആരംഭിച്ചു ശ്രീനാഥ് ഭാസിയുടെ നായികയായി കാർത്തിക സുരേഷ്

sree

ശ്രീനാഥ് ഭാസി ,കാർത്തിക സുരേഷ് എന്നിവരെ നായകനും നായികയുമാക്കി എ .എം സിദ്ധിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന എൽഎൽബി (ലൈഫ് ലൈൻ ഒഫ് ബാച്ചിലേഴ്സ് )എന്ന ചിത്രം കോഴിക്കോട് ആരംഭിച്ചു.മോഡലിംഗ് രംഗത്തുനിന്നു വരുന്ന കാർത്തിക സുരേഷ് രാഹുൽ മാധവിനെ നായകനാക്കി നവാഗതനായ വിമൽ രാജ് രചനയും സംവിധാനവും നിർവഹിച്ച സൺ ഒഫ് ഗ്യാങ്സ്റ്റർ എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചിട്ടുണ്ട്.കാർത്തികയുടെ രണ്ടാമത്തെ ചിത്രമാണ് എൽഎൽബി.ലാലു അലക്സ്, സുധീഷ്, വിശാഖ് നായർ, അശ്വത് ലാൽരമേഷ് കോട്ടയം,അബു സലിം,നവാസ് വള്ളിക്കുന്ന്,സിബി കെ. തോമസ്, ഇർഷാദ്, പ്രദീപ് ബാലൻ,സീമ ജി നായർ, നാദിറ മെഹ്‌റിൻ എന്നിവരാണ് മറ്റു താരങ്ങൾ.രണ്ടത്താണി ഫിലിംസിന്റെ ബാനറിൽ മുജീബ് രണ്ടത്താണി നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഫൈസൽ അലി നിർവഹിക്കുന്നു. എഡിറ്റർ-അതുൽ വിജയ്, സംഗീതം-ബിജി ബാൽ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- സിനു മോൾ സിദ്ധിഖ്.കല- സുജിത് രാഘവ്,ഗാനരചന- സന്തോഷ് വർമ്മ,മേക്കപ്പ്- സജി കാട്ടാക്കട, വസ്ത്രാലങ്കാരം-അരവിന്ദ് കെ ആർ

പി .ആർ ഒ-എ എസ് ദിനേശ് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ. അതേസമയംശ്രീനാഥ് ഭാസി നായകനായി അഭിനയിച്ച് അവസാനം പൂർത്തിയാക്കിയ പടച്ചോനെ നിങ്ങള് കാത്തോളീ എന്ന ചിത്രത്തിന്റെ ലൊക്കേഷനും കോഴിക്കോടായിരുന്നു.ചിത്രസംയോജകനായ ബിജിത്ത് ബാല സംവിധാനം ചെയ്ത ചിത്രത്തിൽ ആൻ ശീതളാണ് നായിക.ചെമ്പൻ വിനോജ് ജോസിനൊപ്പം അഭിനയിച്ച ചട്ടമ്പി ആണ് ശ്രീനാഥ് ഭാസിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KARTHIKA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY