SignIn
Kerala Kaumudi Online
Friday, 12 June 2026 9.55 PM IST

കാലിഫോർണിയയിലെ പള്ളിയിൽ വെടിവയ്പ്; ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് ഗുരുതര പരിക്ക്‌

california

ന്യൂയോർക്ക്: കാലിഫോർണിയയിലെ പള്ളിയിലുണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. അക്രമിയെ കസ്റ്റഡിയിലെടുത്തു. ഇയാളിൽ നിന്ന് ആയുധം പിടിച്ചെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

"ഞായറാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 1.26 നാണ് ജനീവ പ്രെസ്ബിറ്റീരിയൻ ചർച്ചിൽ നിന്ന് കോൾ വന്നത്. ഒരാൾ സംഭവ സ്ഥലത്തുവച്ചുതന്നെ കൊല്ലപ്പെട്ടു. നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു."- പൊലീസ് അറിയിച്ചു. സംഭവത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അപലപിച്ചു.


തുടർച്ചയായ രണ്ടാം ദിവസമാണ് അമേരിക്കയിൽ വെടിവയ്പ് ഉണ്ടാകുന്നത്. ഇന്നലെ ബഫലോയിലെ സൂപ്പർമാർക്കറ്റിലുണ്ടായ വെടിവയ്‌പിൽ പത്ത് പേർ കൊല്ലപ്പെട്ടിരുന്നു. പതിമൂന്ന് പേർക്കാണ് വെടിയേറ്റത്. പതിനെട്ടുകാരനായ അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വംശവെറിയാണ് ആക്രമണത്തിന് കാരണമെന്ന് അധികൃതർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CALIFORNIA CHURCH, NEW YORK S BUFFALO MASS SHOOTING, ONE DEAD, INJURED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY