വൈഗ റോസിന്റെ ഹോട്ട് ലുക്ക് ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ തരംഗമാകുന്നു. ഹോട്ട് ലുക്ക് ചിത്രങ്ങൾ മുൻപും വൈഗ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. നിമിഷങ്ങൾക്കകം ആരാധകർ ചിത്രങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. മോഹൻലാൽ നായകനായ അലക്സാണ്ടർ ദ ഗ്രേറ്റ് എന്ന ചിത്രത്തിലൂടെയാണ് വൈഗ വെള്ളിത്തിരയിൽ എത്തുന്നത്. ഓർഡിനറി, കളിയച്ഛൻ തുടങ്ങിയവയാണ് മറ്റു ചിത്രങ്ങൾ. സമൂഹമാദ്ധ്യമങ്ങളിൽ സജീവസാന്നിദ്ധ്യമാണ് മോഡൽ കൂടിയായ നടി. ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ച് വൈഗ പങ്കുവച്ച പോസ്റ്റിന് അശ്ളീല കമന്റിട്ട ആൾക്ക് എതിരെ രൂക്ഷ പ്രതികരണവുമായി താരം അടുത്തിടെ രംഗത്തുവന്നിരുന്നു.