SignIn
Kerala Kaumudi Online
Thursday, 04 June 2026 11.36 AM IST

അജീഷ് മുതുകുന്നേൽ നെടുങ്കണ്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ്

നെടുങ്കണ്ടം :നെടുങ്കണ്ടംഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി സി.പി.ഐയിലെ അജീഷ് മുതുകുന്നേലിനെ തിരഞ്ഞെടുത്തു. യു.ഡി.എഫിലെ എം.എസ് മഹേശ്വരനെ എട്ടിനെതിരെ 14 വോട്ടുകൾക്കാണ് അജീഷ് പരാജയപ്പെടുത്തിയത്. ഉടുമ്പൻചോല ഉപജില്ലാ വ്യവസായ ഓഫീസർ പി.എസ് വിശാഖ് വരണാധികാരിയായിരുന്നു. വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അജീഷിന് പഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയൻ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അജീഷ് സി.പി.ഐ ഉടുമ്പൻചോല മണ്ഡലം കമ്മിറ്റിയംഗവും, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറിയുമാണ്. തിരഞ്ഞെടുപ്പിന് ശേഷം നടന്ന അനുമോദന യോഗത്തിൽ ശോഭനാ വിജയൻ അധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് നേതാക്കളായ പി.എം ആന്റണി, എൻ.കെ ഗോപിനാഥൻ, സി.യു ജോയി, ഗ്രാമപഞ്ചായത്തംഗങ്ങൾ, സെക്രട്ടറി എ.വി.അജികുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ഇടത് മുന്നണിയിലെ ധാരണപ്രകാരം കേരള കോൺഗ്രസ് എമ്മിലെ സിജോ നടക്കൽ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. പഞ്ചായത്തിൽ എൽ.ഡി.എഫിന് 14 അംഗങ്ങളും യു.ഡി.എഫിന് ഏഴ് അംഗങ്ങളും ഒരു സ്വതന്ത്ര അംഗവുമാണ് ഉള്ളത്. ഏതാനും ദിവസം മുമ്പ് കേരള കോൺഗ്രസ് (എം)ലേക്ക് മാറിയ കോൺഗ്രസ് സ്വതന്ത്ര അംഗം ആർ ഷിബു യു.ഡി.എഫ് സ്ഥാനാർഥിക്കാണ് വോട്ട് ചെയ്തത്. കോൺഗ്രസ് സ്വതന്ത്രനായി മത്സരിച്ച് ജയിച്ച ഷിബുവിന് ഡി.സി.സി പ്രസിഡന്റ് വിപ്പ് നൽകിയിരുന്നു. വിപ്പ് ലംഘിച്ചാൽ പഞ്ചായത്തംഗമായി തുടരുന്നതിന് അയോഗ്യതയുണ്ടായേക്കാം എന്ന കണക്കുകൂട്ടലിലാണ് ഷിബു യു.ഡി.എഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL