SignIn
Kerala Kaumudi Online
Saturday, 13 June 2026 12.14 AM IST

കായികതാരമായും മികവ് തെളിയിച്ച് നസീം

nazeem

തിരുവനന്തപുരം: സംഘടനാ പ്രവർത്തനത്തിലും കായിക താരമെന്ന നിലയിലും കഴിവുതെളിയിച്ച എം.നസീമിന് വന്നുചേർന്ന പുതിയ നിയോഗമാണ് കേരള സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറി പദവി. സംസ്കൃത കോളേജിൽ രണ്ടാംവർഷ ബി.എ വിദ്യാർത്ഥിയാണ് തിരുവനന്തപുരം അമ്പലത്തറ സ്വദേശിയായ നസീം.

യൂണിവേഴ്സിറ്റി തലത്തിൽ ആർച്ചറി വിഭാഗത്തിലും വോളിബാളിലും മികവ് തെളിയിച്ചിട്ടുണ്ട്. എസ്.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗമെന്ന നിലയിൽ സംഘടനാ പ്രവർത്തനത്തിൽ സജീവമാണെങ്കിലും കായിക പരിശീലനം മുടക്കാറില്ലെന്ന് നസീം പറയുന്നു. വലിയ ഉത്തരവാദിത്വമാണ് ഇനിയുള്ളത്. അത് വീഴ്ചകളില്ലാതെ നിർവഹിക്കണമെന്നാണ് ആഗ്രഹമെന്നും വ്യക്തമാക്കി.

അടുത്ത മാസമായിരിക്കും പുതിയ യൂണിയന്റെ സത്യപ്രതിജ്ഞ. അതിനുശേഷമാകും ഔദ്യോഗിക കാര്യങ്ങൾ തീരുമാനിക്കുകയെന്നും നസീം പറഞ്ഞു. ഓട്ടോറിക്ഷ ഡ്രൈവറായ മാഹിൻ-നിഷ ദമ്പതികളുടെ മകനാണ്. സഹോദരി നെഹാസിയ വിവാഹിതയാണ്.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പോരായ്മകൾ ചർച്ച ചെയ്യുന്ന ദേശീയ സെമിനാറുകൾ സംഘടിപ്പിക്കുക, കാമ്പസുകളിൽ ലിംഗ സമത്വത്തിനു വേണ്ടിയും ലഹരിക്കെതിരെയും ബോധവത്കരണം നടത്തി അവ ഫലപ്രദമായി നടപ്പാക്കുക തുടങ്ങിയവയാണ് ലക്ഷ്യം.

- എം. നസീം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SFI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA