SignIn
Kerala Kaumudi Online
Wednesday, 18 February 2026 8.24 PM IST

വ്യവസായ പ്രതിഭകൾക്ക് ഏരീസ് ഇൻഡിവുഡ് എക്സലൻസ് അവാർഡ്

Increase Font Size Decrease Font Size Print Page
photo

തിരുവനന്തപുരം: കൊവിഡ് ഉൾപ്പെടെ പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിച്ച് നേട്ടം കൊയ്ത വിഭിന്ന മേഖലകളിലെ വ്യവസായ സംരംഭകർക്ക് ഏരീസ് ഗ്രൂപ്പ് ഇൻഡിവുഡ് എക്സലൻസ് പുരസ്കാരം. ഏരീസ്‌ പ്ളക്സിൽ സംഘടിപ്പിച്ച ഇൻഡിവുഡ് ലീഡർഷിപ്പ് സമ്മിറ്റ് ഭക്ഷ്യ,​ സിവിൽ സപ്ളൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. പ്രതിസന്ധികളെ പ്രതിഭ കൊണ്ട് തരണം ചെയ്ത സംരംഭകരാണ് ഏതു നാടിന്റെയും സമ്പത്തെന്നും,​ അവരിലൂടെ മാത്രമെ സുസ്ഥിര സാമ്പത്തിക പുരോഗതി നേടാനാകൂ എന്നും അദ്ദേഹം പറഞ്ഞു.

ഇൻഡിവുഡ് ലീഡർഷിപ്പ് പുരസ്കാരത്തിന് അർഹരായ വ്യവസായ പ്രമുഖർ: ഡോ.വിജു ജേക്കബ് (സിന്തൈറ്റ് ഇൻഡസ്ട്രീസ് എം.ഡി), ഡോ. ബിജു രമേശ് (രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജി. ആൻഡ് ടെക്‌നോളജി ചെയർമാൻ), പി.കെ.ഡി നമ്പ്യാർ (ഫ്ളാഗ്സ് കമ്മ്യൂണിക്കേഷൻസ് എം.ഡി)​ ഡോ. ആസാദ് മൂപ്പൻ (ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എം.ഡി)​, ഡോ.മാർത്താണ്ഡപിള്ള (അനന്തപുരി ഹോസ്പിറ്റൽസ് ചെയർമാൻ)​,​ ഡോ. കുര്യൻ ജോൺ മേളാംപറമ്പിൽ (മേളം ഫൗണ്ടേഷൻ സ്ഥാപക പ്രസിഡന്റ്), എം.എസ്. ഫൈസൽഖാൻ (നിംസ് മെഡിസിറ്റി എം.ഡി), മുജീബ് ഷംസുദീൻ (ലിമാക്സ് അഡ്വർടൈസിംഗ് എം.ഡി), ബിജു ജോസഫ് (നവ്യ ബേക്കേഴ്സ് എം.ഡി), ജോൺ മത്തായി പോൾ (പോൾസ് ക്രീമറി സ്ഥാപകൻ), സജിത്ത് അസ്സനാരുപിള്ള (അൽ സാജ് കൺവെൻഷൻ സെന്റർ ചെയർമാൻ), വിജയകൃഷ്ണ വിജയൻ (വിജയകൃഷ്ണ ജ്വല്ലറി എം.ഡി), ഇ.എം. നജീബ് (എയർ ട്രാവൽ എന്റർപ്രൈസസ് ചെയർമാൻ)​, ദീപക് ധനഞ്ജയൻ (കോർഡിയൽ ഹോംസ് ഡയറക്ടർ), അലക്സാണ്ടർ വടക്കേടം (അശ്വതി ഹൗസിംഗ് എം.ഡി)​,​ സിദ്ധാർത്ഥ് പോത്തൻ (പോത്തൻസ് ഗ്രൂപ്പ് ഡയറക്ടർ)​ ആർദ്ര ചന്ദ്രമൗലി (എക ബയോകെമിക്കൽസ് എം.ഡി), ജോയ് സെബാസ്റ്റ്യൻ (ടെക്ജെൻസിയ സി.ഇ.ഒ)​,​ എസ്.പി മുരുകൻ (എസ്.പി ഗ്രൂപ്പ് ചെയർമാൻ)​,​ അരുൺ എ. ഉണ്ണിത്താൻ (കോർഡൻ ബിൽഡേഴ്സ് എക്സിക്യുട്ടീവ് ഡയറക്ടർ), പി.സുബ്രഹ്മണ്യൻ (എസ്.പി ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടർ)​.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY