SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.02 PM IST

ഫെഡറൽ ബാങ്കിന് കേന്ദ്ര നികുതി വകുപ്പിന്റെ ആദരം

Increase Font Size Decrease Font Size Print Page
federal-bank

കൊച്ചി: നികുതി സമാഹരണത്തിലെ മികവിന് ഫെഡറൽ ബാങ്കിന് കേന്ദ്ര എക്‌സൈസ് ആൻഡ് കസ്‌റ്റംസ് നികുതിവകുപ്പിന്റെ ആദരം. 2021-22 സാമ്പത്തികവർഷത്തെ നേട്ടത്തിനാണ് ആദരം. വകുപ്പിന്റെ കൊച്ചിയിലെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ജി.എസ്.ടി., എക്‌സൈസ്, കസ്‌റ്റംസ് കമ്മിഷണർ ഡോ.ടി.ടിജുവിൽ നിന്ന് ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റും ടാക്‌സേഷൻ വിഭാഗം മേധാവിയുമായ കെ.പ്രദീപൻ, ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ജി.ഹരി എന്നിവർ ചേർന്ന് ആദരം ഏറ്റുവാങ്ങി.

TAGS: BUSINESS, FEDERAL BANK, TAX
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY