SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.46 PM IST

മിണ്ടിയും പറഞ്ഞും,​ ലൂക്കയ്ക്ക് ശേഷം പുതിയ ചിത്രവുമായി അരുൺ ബോസ്,​ ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും പ്രധാന വേഷത്തിൽ

Increase Font Size Decrease Font Size Print Page
kk

പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ ലൂക്കയ്ക്ക് ശേഷം അരുൺ ബോസ് സംവിധാനം ചെയ്യുന്ന 'മിണ്ടിയും പറഞ്ഞും' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് പ്രശസ്ത സംവിധായകൻ സലീം അഹമ്മദാണു.ഒരിടവേളയ്ക്ക് ശേഷം ചായാഗ്രാഹകൻ മധു അമ്പാട്ട് മലയാളത്തിലേയ്ക്ക് തിരിച്ചെത്തുന്ന ഈ ചിത്രത്തിന്റെ രചന മൃദുൽ ജോർജ്ജും അരുൺ ബോസും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് കിരൺ ദാസ്.സുജേഷ് ഹരിയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് സൂരജ് എസ്‌ കുറുപ്പ്.ആർ ജി വയനാടൻ ചമയവും , അനീസ് നാടോടി കലാസംവിധാനവും ഗായത്രി കിഷോർ വസ്ത്രാലങ്കാരവും നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൽ ജാഫർ ഇടുക്കി , ജൂഡ് ആന്റണി , മാലാ പാർവ്വതി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളാകുന്നു.

സമീപകാലത്ത് പുരസ്കാരങ്ങൾ നേടിയവരുടെ സംഗമം കൂടിയാവുകയാണു മിണ്ടിയും പറഞ്ഞും.ജെ.സി ഡാനിയേൽ ഫൗണ്ടേഷന്റെ പ്രത്യേക ജൂറി പുരസ്കാരം ലഭിച്ച ഉണ്ണി മുകുന്ദൻ , മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ അപർണ ബാലമുരളി, മികച്ച കലാസംവിധായകനുള്ള ദേശീയ പുരസ്കാരം നേടിയ അനീസ് നാടോടി എന്നിവരാണു ഈ ചിത്രത്തിൽ ഒരുമിക്കുന്നത്‌

TAGS: LUCA MOVIE, UNNI MUKUNDAN, APARNA BALAMURALI, ARUN BOSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY