SignIn
Kerala Kaumudi Online
Thursday, 11 June 2026 1.05 PM IST

ഇപ്പോഴും ഓസ്ട്രേലിയയുടെ ഏറ്റവും വലിയ വെല്ലുവിളി ഇന്ത്യ; ഇന്ത്യൻ സാഹചര്യങ്ങളിൽ മത്സരം ജയിക്കാനുള്ള കഴിവ് ഓസീസ് താരങ്ങൾ ഇനിയും നേടണമെന്ന് മക്ഗ്രാത്ത്

glenn-mcgrath

ന്യൂഡൽഹി: ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ മുന്നിൽ നിലവിലുള്ള ഏറ്റവും വലിയ വെല്ലുവിളി ഇന്ത്യ തന്നെയാണെന്ന് മുൻ ഓസീസ് ഫാസ്റ്റ് ബൗളർ ഗ്ലെൻ മക്ഗ്രാത്ത്. വർഷം ഇത്രയും കഴിഞ്ഞിട്ടും ഇപ്പോഴും ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾക്ക് ഇന്ത്യൻ സാഹചര്യങ്ങളിൽ എങ്ങനെ കളിക്കണമെന്ന് മനസിലാക്കാൻ സാധിച്ചിട്ടില്ലെന്ന് മക്ഗ്രാത്ത് സൂചിപ്പിച്ചു.

2004ൽ ഇന്ത്യ പര്യടനം നടത്തിയ ഓസ്ട്രേലിയ 2- 1ന് ടെസ്റ്റ് പരമ്പര സ്വന്തമാക്കിയിരുന്നു. എന്നാൽ അതിന് ശേഷം ഒരു ഓസ്ട്രേലിയൻ ടീമിനും ഇന്ത്യയിൽ ടെസ്റ്റ് പരമ്പര നേടാൻ സാധിച്ചിട്ടില്ല. ഐ പി എൽ ആരംഭിച്ചതോടെ നിരവധി ഓസ്ട്രേലിയൻ താരങ്ങൾ ഇന്ത്യയിൽ കളിക്കാനായി എത്തിയെങ്കിലും ഇപ്പോഴും ഇവർക്ക് ഇന്ത്യൻ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ സാധിച്ചിട്ടില്ലെന്ന് മക്ഗ്രാത്ത് സൂചിപ്പിച്ചു. കഴിഞ്ഞ പാകിസ്ഥാൻ, ശ്രീലങ്ക പര്യടനങ്ങളിൽ ഓസ്ട്രേലിയൻ താരങ്ങൾ മികച്ച പ്രകടനം പുറത്തെടുത്തിരുന്നെങ്കിലും ഇന്ത്യക്കെതിരെ ഇന്ത്യയിൽ കളിക്കുമ്പോൾ മാത്രമാണ് എത്രത്തോളം താരങ്ങൾ മാറിയെന്ന് അറിയാൻ സാധിക്കുകയുള്ളൂവെന്ന് മക്ഗ്രാത്ത് സൂചിപ്പിച്ചു.

2004ൽ ഇന്ത്യയിൽ വിജയിക്കാൻ സാധിച്ചതിൽ ഭാഗ്യത്തിന്റെ കൂടി അകമ്പടിയുണ്ടായിരുന്നുവെന്നും എന്നാൽ എപ്പോഴും അതിന് സാധിക്കില്ലെന്നും മക്ഗ്രാത്ത് കൂട്ടിച്ചേർത്തു. സാഹചര്യങ്ങളെ മനസിലാക്കുകയും ഇന്ത്യൻ താരങ്ങൾക്കെതിരെ, പ്രത്യേകിച്ച് ബാറ്റർമാർക്കെതിരെ മികച്ച തയ്യാറെടുപ്പോടെ എത്തിയാൽ മാത്രമേ ഇന്ത്യയിൽ മത്സരം വിജയിക്കാൻ സാധിക്കുകയുള്ളൂവെന്നും മക്ഗ്രാത്ത് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, AUSTRALIA, CRICKET, INDIA, MCGRATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360