SignIn
Kerala Kaumudi Online
Sunday, 07 June 2026 7.08 AM IST

നിരോധിത പുകയില ഉല്പന്നം - ബാലുശ്ശേരിയിൽ വ്യാപക റെയ്ഡ്

crime

കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടർത്തിയ റെയ്ഡിൽ നിരോധിത ഉത്പന്നങ്ങൾ പിടികൂടി.

ബാലുശ്ശേരി: നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടുന്നതിനായി

ബാലുശ്ശേരിയിൽ വ്യാപക റെയ്ഡ്. പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം. കെ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം വൈകിട്ട് ബാലുശ്ശേരി ടൗണിൽ കൈരളി റോഡിലും ഹൈസ്കൂൾ റോഡിലുള്ള കടകൾ നിരോധിത പുകയില ഉല്പന്നങ്ങൾ വിൽക്കുന്നണ്ടെന്ന് രഹസ്യവിവരത്തെ തുടർന്ന് റെയ്ഡ് നടത്തി. റെയ്ഡിൽ 85 ഓളം ഹാൻസ് പാക്കറ്റുകൾ പിടിച്ചെടുത്തു.മൂന്ന് കടക്കാരുടെ പേരിലും കേസുകൾ രജിസ്റ്റർ ചെയ്തു. കൈരളി റോഡിലെ പെട്ടിക്കട നടത്തുന്ന പുതിയോട്ടുംകണ്ടി രാമകൃഷ്ണൻ (57)മറ്റൊരു കടക്കാരനായ കുന്നം കുളങ്ങര ശിവാനന്ദൻ(54 ) എന്നിവരെയും ബാലുശ്ശേരി ഹൈസ്കൂൾ റോഡിൽ പച്ചക്കറി നടത്തുന്ന പുതിയകാവ് മുക്ക് സ്വദേശി വാറങ്കൽ സിറാജ് (40) എന്നിവരുടെ പേരിലാണ് കേസ് എടുത്തത്. എസ് .ഐ രാധാകൃഷ്ണൻ എ.എസ് .ഐ മുഹമ്മദ് പുതുശ്ശേരി എസ് , സി.പി.ഒ.ഗോകുൽ രാജ് സി.പി. ഒ. മാരായ മുഹമ്മദ് ജംഷിദ്,ബിജു കെ.ടി. ഡ്രൈവർ ഗണേശൻ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY