SignIn
Kerala Kaumudi Online
Friday, 20 September 2024 1.32 PM IST

പ്ലസ്ടു ആയിട്ടല്ലേയുള്ളു, കല്യാണ പ്രായമാകട്ടെ എന്നായിരുന്നു പ്രണയമറിഞ്ഞപ്പോൾ വീട്ടിൽ നിന്ന് പറഞ്ഞത്; അച്ഛന് ഒരു ഡിമാൻഡ് ഉണ്ടായിരുന്നെന്ന് ഗായത്രി അരുൺ

Increase Font Size Decrease Font Size Print Page

സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ഗായത്രി അരുൺ. പൊലീസ് വേഷങ്ങളിലൂടെയാണ് നടി കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോഴിതാ കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ തന്റെ പ്രണയ വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോൾ.

-gayathri-arun-

'പ്രണയിച്ചോണ്ടിരിക്കയല്ലേ മനുഷ്യർ. എന്റെയും അരുണിന്റെയും ലവ് കം അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. ഞങ്ങൾ ബന്ധുക്കളാണ്. അങ്ങോട്ടും ഇങ്ങോട്ടും അറിയാം. കൊച്ചിലേ മുതൽ കണ്ടിട്ടുള്ളതാണ്. എനിക്ക് അരുണിനെ ഇഷ്ടമായിരുന്നു, അരുണിന് എന്നെയും ഇഷ്ടമായിരുന്നു. പക്ഷേ ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞിട്ടൊന്നുമില്ല. പിന്നെ ഫോണില്ല.

അരുണിന്റെ സഹോദരി എന്റെ ക്ലാസ്‌മേറ്റ് ആണ്. ഞങ്ങൾ തിക്ക് ഫ്രണ്ട്സായിരുന്നു. ഇപ്പോഴും അതേ. അവിടുന്ന് പ്രപ്പോസലുമായി വന്നു. ജാതകം നോക്കി. ജാതകം ചേർന്നിട്ടൊക്കെയായിരുന്നു കല്യാണം. അത് എന്റെ അച്ഛന്റെ വലിയ ഡിമാന്റൊക്കെയായിരുന്നു. അച്ഛന്റെയും അമ്മയുടെയും പ്രണയ വിവാഹമായിരുന്നു. ജാതകമൊക്കെ തിരുത്തി കല്യാണം കഴിച്ചെന്നൊക്കെയാണ് പറയുന്നത്. പക്ഷേ എന്റെ കാര്യം വന്നപ്പോൾ ജാതകം മസ്റ്റായിരുന്നു. പ്ലസ്ടു ആയിട്ടല്ലേയുള്ളു, കല്യാണ പ്രായമാകട്ടെ എന്നായിരുന്നു പ്രണയമറിഞ്ഞപ്പോൾ എന്റെ വീട്ടിൽ നിന്ന് പറഞ്ഞത്. കല്യാണ പ്രായമായപ്പോൾ അവൻ വന്നു, ആലോചിച്ചു, നടത്തി.'- ഗായത്രി പറഞ്ഞു.

താൻ വലിയൊരു പ്രൊജക്ട് സംവിധാനം ചെയ്യാനുള്ള പ്ലാനിലാണെന്നും നടി പറയുന്നു. അഭിനയം എന്നുള്ളത് എപ്പോഴും എന്റെ പാഷനാണ്. രണ്ടും കൂടെ ഒന്നിച്ചുകൊണ്ടുപോകണമെന്നാണ് ആഗ്രഹം. സ്‌ക്രിപ്റ്റും ഞാൻ തന്നെയാണ്. ഒരു കോ റൈറ്ററും ഉണ്ട്. ഇവിടത്തെ യക്ഷി സങ്കൽപമൊക്കെ ഇല്ലേ, അതുപോലെ നോർത്ത് ഇന്ത്യയിലെ കോൺസപ്റ്റിനെ ബേസ് ചെയ്തിരിക്കുന്ന വലിയൊരു പ്രൊജക്ടാണ്. കുറേ സമയമെടുക്കും. കുറേ ഹോംവർക്ക് വേണം.'- ഗായത്രി പറഞ്ഞു. യൂട്യൂബ് ചാനൽ ആരംഭിച്ചുവെന്നതാണ് നടിയുടെ പുതിയ വിശേഷം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: GAYATHRI ARUN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.