SignIn
Kerala Kaumudi Online
Thursday, 11 June 2026 1.05 PM IST

ബിവറേജസിൽ വനിതാ ജീവനക്കാർക്ക് നേരെ ആക്രമണം നടത്തി റെമോയും കൂട്ടുകാരനും,​ ഒടുവിൽ പൊലീസ് പിടിയിൽ

bevco

പാലോട്: പാണ്ഡ്യൻപാറയിലെ ബെവ്കോ ഔട്ട്ലെറ്റിൽ വനിതാ ജീവനക്കാരെ ഉൾപ്പെടെ ആക്രമിച്ച് പരിക്കേല്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌ത കേസിൽ ആലംപാറ തോടരികത്ത് വീട്ടിൽ ആര്യഭവനിൽ റെമോ എന്ന അരുൺ (24), കള്ളിപ്പാറ തോട്ടുംപുറം കിഴക്കും കരവീട്ടിൽ അഖിൽ. എസ്. സുനിൽ (24) എന്നിവരെ പാലോട് പൊലീസ് പിടികൂടി. ഇവർ പാലോട് സ്റ്റേഷനിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. പാലോട് സി.ഐ പി. ഷാജിമോന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ എ. നിസാറുദ്ദീൻ, റഹിം, എ.എസ്.ഐ അൽ അമാൻ, സി.പി.ഒ രഞ്ജിത് രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, GANGSTER, ARRESTED, ATTACKING, BEVARAGES STAFF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY