SignIn
Kerala Kaumudi Online
Sunday, 06 July 2025 11.40 AM IST

വികസനപ്രവർത്തനങ്ങൾ ജനങ്ങളെ അറിയിക്കാൻ ന്യൂസ് ലെറ്ററുമായി കോർപ്പറേഷൻ, ചീഫ് എഡിറ്റർ താൻ എന്ന് മേയർ

Increase Font Size Decrease Font Size Print Page
arya-rajendran

തിരുവനന്തപുരം: നഗരത്തിന്റെ വികസനപ്രവർത്തനങ്ങൾ ജനങ്ങളെ അറിയിക്കാൻ പുതിയ പദ്ധതിയുമായി തിരുവനന്തപുരം കോർപ്പറേഷൻ ഭരണസമിതി. വികസന വിശേഷങ്ങൾ ജനങ്ങളുമായി പങ്കുവയ‌്ക്കാൻ മാസംതോറും ന്യൂസ് ലെറ്റർ പുറത്തിറക്കാനാണ് കോർപ്പറേഷന്റെ തീരുമാനം. മേയർ ആര്യാ രാജേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. എന്റെ നഗരം എന്നാണ് ന്യൂസ് ലെറ്ററിന് പേര് നൽകിയിരിക്കുന്നത്. ഓരോ ക്ഷേമ പ്രവർത്തനത്തിന്റെ വിശേഷങ്ങളും ഒരു പത്രത്തിന്റെ മാതൃകയിൽ ഈ മാസികയിലൂടെ ജനങ്ങളിൽ എത്തിക്കും. ഇതോടെ നഗരസഭയുടെ വികസന വിശേഷങ്ങൾ ജനങ്ങൾക്ക് അതത് മാസങ്ങളിൽ കൃത്യമായി മനസിലാക്കാൻ സാധിക്കുമെന്നാണ് മേയർ പറയുന്നത്. താൻ തന്നെയാണ് ന്യൂസ് ലെറ്ററിന്റെ ചീഫ് എഡിറ്റർ എന്നും മേയർ ആര്യാ രാജേന്ദ്രൻ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

'വികസന വിശേഷങ്ങൾ ഇനി ഞങ്ങൾ ജനങ്ങളുമായി പങ്കു വയ്ക്കുന്നത് 'എന്റെ നഗരം 'ന്യൂസ് ലെറ്ററിലൂടെയായിരിക്കും.
എന്താണ് ഈ ന്യൂസ് ലെറ്റർ എന്നല്ലെ .....
പറയാം ........
തിരുവനന്തപുരം നഗരസഭ ഭരണ സമിതി രണ്ട് വർഷത്തെ വികസന ക്ഷേമ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്ന സാഹചര്യത്തിലാണ് എന്റെ നഗരം എന്ന പേരിൽ ന്യൂസ് ലെറ്റർ പുറത്തിറക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഓരോ മാസവും ഓരോ വാർഡുകളിലും നഗരസഭ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങൾ ജനങ്ങളുമായി പങ്കുവയ്ക്കുക എന്നതാണ് എന്റെ നഗരം ന്യൂസ് ലെറ്റർ മാസികയിലൂടെ ഉദ്ദേശിക്കുന്നത്. ഓരോ ക്ഷേമ പ്രവർത്തനത്തിന്റെ വിശേഷങ്ങളും ഒരു പത്രത്തിന്റെ മാതൃകയിൽ ഈ മാസികയിലൂടെ ജനങ്ങളിൽ എത്തിക്കും. ഇതോടെ നഗരസഭയുടെ വികസന വിശേഷങ്ങൾ ജനങ്ങൾക്ക് അതത് മാസങ്ങളിൽ കൃത്യമായി മനസിലാക്കാൻ സാധിക്കും.എന്റെ നഗരം ന്യൂസ് ലെറ്ററിന്റെ ചീഫ് എഡിറ്റർ മേയറായിരിക്കും, സെക്രട്ടറി ബിനു ഫ്രാൻസിസ്, ഡെപ്യൂട്ടി മേയർ പി.കെ രാജു എന്നിവരടങ്ങുന്ന എഡിറ്റോറിയൽ ബോർഡ് ന്യൂസ് ലെറ്റർ നിയന്ത്രിക്കും, ബുള്ളറ്റിന്റെ ആദ്യ ലക്കം ഇന്ന് നായനാർ പാർക്കിൽ നടന്ന പരിപാടിയിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പ്രകാശനം ചെയ്തു.ആദ്യ ലക്കത്തിൽ ഹരിതകർമ സേനയെ കുറിച്ചുളള പ്രത്യേക ഫീച്ചർ ഉൾപ്പടെ നിരവധി വികസന വാർത്തകളാണ് ഉള്ളത്. മാസികയുടെ രണ്ടാം പതിപ്പ് ഫെബ്രുവരി അവസാനം പുറത്തിറങ്ങും'.

വികസന വിശേഷങ്ങൾ ഇനി ഞങ്ങൾ ജനങ്ങളുമായി പങ്കു വയ്ക്കുന്നത് 'എന്റെ നഗരം 'ന്യൂസ് ലെറ്ററിലൂടെയായിരിക്കും.

എന്താണ് ഈ ന്യൂസ്...

Posted by Mayor Arya Rajendran S on Monday, 23 January 2023

TAGS: MAYOR ARYA RAJENDRAN, NEWS LETTER, TRIVANDRUM CORPORATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.