റിയാദ്: സൗദിവിദേശകാര്യ സഹമന്ത്രിയായി സാറ അൽ സയീദിനെ നിയമിച്ചു. വിദേശകാര്യ വകുപ്പിൽ പൊതുനയതന്ത്ര സഹമന്ത്രിയായി സാറയെ നിയമിച്ചതായി സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനാണ് അറിയിച്ചത്.
സൗദി ആരോഗ്യമന്ത്രാലയത്തിൽ അന്താരാഷ്ട്ര സഹകരണ വിഭാഗത്തിൽ സഹമന്ത്രിയായിരിക്കെ സാറ രണ്ടു വർഷം മുമ്പ് ആ വകുപ്പിന്റെ ഡയറക്ടർ ജനറലായി. 20 വർഷമായി വിവിധ മേഖലകളിൽ നിറഞ്ഞു നിൽക്കുന്ന 2017ൽ ജി-20യുമായും ഡബ്ളിയു.എച്ച്.ഒയുമായും സഹകരിച്ചു. ആരോഗ്യരംഗത്ത് സൗദി കൈവരിച്ച നേട്ടങ്ങളും അന്താരാഷ്ട്ര മീഡിയയുമായി സഹകരിച്ച് ലോകത്തിന് മുന്നിലെത്തിക്കുന്നതിലും സാറ പങ്കുവഹിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |