SignIn
Kerala Kaumudi Online
Monday, 24 August 2026 3.51 PM IST

നക്ഷത്രം ഇതാണോ? കയ്യിലും കാലിലും ചരട് ധരിക്കുന്നതിന് മുമ്പ് സൂക്ഷിക്കണം

viswasam
പ്രതീകാത്മക ചിത്രം

വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും ഭാഗമായി പലരും കയ്യിലും കഴുത്തിലുമെല്ലാം ചരടുകൾ ധരിക്കാറുണ്ട്. പലരും പല ഉദ്ദേശത്തിലാണ് ചരട് ധരിക്കുന്നത്. കണ്ണുതട്ടാതിരിക്കാൻ, ജ്യോതിഷ പണ്ഡിതരുടെ അഭിപ്രായപ്രകാരം,ഭംഗിക്കായി തുടങ്ങി ഓരോരുത്തരുടെയും ഉദ്ദേശങ്ങൾ പലതാണ്. ഭൂരിഭാഗംപേരും കറുപ്പ് നിറത്തിലുള്ള ചരടാണ് ധരിക്കുന്നത്. എന്നാൽ, ഇത് ധരിക്കുന്നത് ചില നാളുകാർക്ക് നല്ലതല്ല എന്നാണ് വിശ്വാസം. കറുപ്പ് ചരട് ധരിച്ചാൽ നല്ലത് വരുമെന്ന നക്ഷത്രക്കാരുമുണ്ട്. ഇതേക്കുറിച്ച് വിശദമായി അറിയാം.

അശ്വതി, ഭരണി, കാർത്തിക, അനിഴം, തൃക്കേട്ട എന്നീ നക്ഷത്രക്കാർ കറുത്ത ചരട് ധരിക്കാൻ പാടില്ലെന്നാണ് വിശ്വാസം. അങ്ങനെ ധരിച്ചാൽ ജീവിതത്തിൽ നിന്നും സങ്കടവും ദാരിദ്ര്യവും ഒഴിഞ്ഞുപോകില്ല. ഇവർക്ക് ചുവപ്പ് നിറത്തിലുള്ള ചരടാണ് ഉത്തമം. അതേസമയം, അവിട്ടം, ചതയം, പൂരോരുട്ടാതി, ചിത്തിര, ചോതി, വിശാഖം എന്നീ നക്ഷത്രക്കാർക്ക് കറുത്ത ചരട് ധരിക്കുന്നത് നല്ലതാണ്. ഇവ എപ്പോഴും ക്ഷേത്രത്തിൽ പൂജിച്ച് വാങ്ങി ധരിക്കുന്നതാണ് ഉത്തമം.

English Summary

According to traditional beliefs, wearing a black thread is considered unsuitable for some nakshatras and beneficial for others. Ashwathi, Bharani, Karthika, Anizham and Thrikketta are advised to avoid it, while Avittam, Chathayam, Pooruruttathi, Chithira, Chothi and Vishakham are considered favourable for wearing a black thread.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BLACK THREAD ASTROLOGY, BLACK THREAD NAKSHATRA, MALAYALAM ASTROLOGY, കറുത്ത ചരട് നക്ഷത്രം, BLACK THREAD BENEFITS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY