മുഴുവന്‍ പിതൃപരമ്പരയെ കണക്കിലെടുത്തുകൊണ്ടാണ് ബലി ഇടുന്നത്. ഉത്തരായനകാലത്ത് ഈശ്വരീയ കാര്യങ്ങള്‍ക്കും ദക്ഷിണായനകാലത്ത് പിതൃകാര്യങ്ങളും ആണ് ആചരിക്കുന്നത്. ദക്ഷിണായന കാലത്തിലെ ആദ്യത്തെ കറുത്തവാവ് ആണ് കര്‍ക്കടക വാവ് ആയി ആചരിക്കുന്നത്.
മലയാള കലണ്ടറിലെ അവസാന മാസമാണ് കർക്കടകം. കേരളത്തിലെ ഹിന്ദുക്കൾക്ക് മതപരമായി വളരേയെറെ പ്രാധാന്യമുള്ള മാസം കൂടിയാണിത്. മാസാരംഭത്തിലെ അമാവാസിയിലാണ് മരിച്ചുപോയ കുടുംബാംഗങ്ങൾക്കുള്ള ബലിയർപ്പിക്കുന്നത്. പൂർവ്വികർക്കായി വ്യത്യസ്ത ദിവസങ്ങളിൽ ബലി (ആചാരങ്ങൾ) നടത്താറുണ്ടെങ്കിലും, വാവ് (അമാവാസി) ദിനത്തിൽ സമർപ്പിക്കുന്ന ഏതൊരു ബലിയെയും ഏറ്റവും മംഗളകരമായി കാണുന്നു. കർക്കടക വാവിൽ, കേരളത്തിലുടനീളമുള്ള നിരവധി പുണ്യനദികളിലും, ക്ഷേത്രങ്ങളിലും, കടൽത്തീരങ്ങളിലും ധാരാളം ഭക്തർ 'ബലിതർപ്പണം' അനുഷ്ഠിക്കുന്നു.
മൺമറഞ്ഞുപോയ മുൻഗാമികൾക്ക് വേണ്ടി പുഴക്കരകളിലും കടപ്പുറങ്ങളിലും ക്ഷേത്രങ്ങളിലും ബലിതർപ്പണം നടത്തുന്നു. പിതൃക്കളുടെ ആത്മശാന്തിക്കായി പുണ്യതീര്‍ത്ഥങ്ങളില്‍ ബലിയര്‍പ്പിക്കുന്ന ദിവസമാണ് കര്‍ക്കടക വാവ്. കേരളത്തിൽ വർക്കല പാപനാശം, ആലുവ മണപ്പുറം, തിരുനെല്ലി തുടങ്ങിയ സ്ഥലങ്ങളിൽ ബലിതർപ്പണത്തിന് വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്. കര്‍ക്കടക വാവ് ദിവസം ചെയ്യുന്ന ശ്രാദ്ധമൂട്ടല്‍ പിതൃക്കള്‍ക്ക് ഒരു വര്‍ഷത്തേക്ക് നിത്യേന അനുഭവപ്പെടുമെന്നാണ് വിശ്വാസം.
ഇക്കൊല്ലം ഓഗസ്റ്റ് മാസം 12 ബുധനാഴ്ചയാണ് കർക്കടക വാവ്. നമ്മുടെ പിതാവിന്റെയും മാതാവിന്റെയും വംശത്തില്‍ ജനിച്ചവർക്കും, നമ്മളുമായി നേരിട്ടും അല്ലാതെയും ബന്ധമുള്ളവര്‍ക്കും, കഴിഞ്ഞ രണ്ടു ജന്മങ്ങളിലായി നമ്മുടെ ദാസന്മാര്‍ ആയവര്‍ക്കും, നമ്മെ ആശ്രയിച്ചവര്‍ക്കും, പല ജന്മങ്ങളിൽ നന്നെ സഹായിച്ചവര്‍ക്കും, സഹകരിച്ചവര്‍ക്കും, നാം ആശ്രയിച്ചതും നമ്മെ ആശ്രയിച്ചതുമായ സമസ്‌ത ജീവജാലങ്ങള്‍ക്കും, ജന്തുക്കള്‍ക്കും വേണ്ടി ഈ അന്നവും, പുഷ്‌പവും, ജലവും, പ്രാര്‍ത്ഥനയും സമര്‍പ്പിക്കുന്നു.
കര്‍ക്കടക ബലി സമര്‍പ്പണം സമസ്‌ത ജീവ ജാലങ്ങള്‍ക്കുമായി ആണ് സമര്‍പ്പിക്കപ്പെടുന്നത്. അമ്മയുടെ കുലത്തില്‍ നിന്ന് വേര്‍പെട്ടുപോയ എല്ലാവര്‍ക്കും, അച്ഛന്റെ, ഗുരുവിന്റെ, ബന്ധുക്കളുടെ കുലത്തില്‍ നിന്ന് വേര്‍പെട്ടുപോയ എല്ലാവര്‍ക്കും, കഴിഞ്ഞ കാലത്തില്‍ പിണ്ട സമര്‍പ്പണം സ്വീകരിക്കാന്‍ കഴിയാതിരുന്ന എല്ലാവര്‍ക്കും, മക്കളോ, ഭാര്യയോ, ഭര്‍ത്താവോ ഇല്ലാത്തത് കാരണം വിഷമിക്കേണ്ടിവന്ന എല്ലാവര്‍ക്കും, പലവിധ കാരണങ്ങളാല്‍ മറ്റുള്ളവര്‍ക്ക് വേണ്ടി നല്ലത് ചെയ്യുവാന്‍ സാധിക്കാതിരുന്ന എല്ലാവര്‍ക്കും വേണ്ടി, പട്ടിണിയില്‍ ജനിക്കുകയും ജീവിക്കുകയും മരിക്കുകയും ചെയ്‌ത എല്ലാവര്‍ക്കും വേണ്ടിയും, അടുക്കാന്‍ പറ്റാത്തവര്‍ക്ക് വേണ്ടിയും, ആയുസെത്താതെ മരിച്ചവര്‍ക്ക് വേണ്ടിയും, ഈ ലോകം കാണാനാകാതെ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ തന്നെ മരിച്ചവര്‍ക്ക് വേണ്ടിയും, നമ്മുടെ അറിവില്‍ പെട്ടതും, അറിയപ്പെടാത്തതുമായ ബന്ധുക്കള്‍ക്കും വേണ്ടി ഇവര്‍ക്കെല്ലാം വേണ്ടി ഞാന്‍ ഈ പ്രാര്‍ഥനയും, അന്നവും, ജലവും പുഷ്പവും സമര്‍പ്പിക്കുന്നു. ഈ ലോകത്തിലുള്ള എല്ലാം, അവരുടെ ലോകത്തില്‍ സന്തോഷിപ്പിച്ചു നിര്‍ത്തുന്നതിനായി സമര്‍പ്പിക്കുന്നു.
ഇവിടെ ജീവിച്ചിരുന്നതായ എല്ലാ ജീവ ജാലങ്ങള്‍ക്കും ഈ ഏഴു ലോകത്തിലും അനേക ലക്ഷം വര്‍ഷങ്ങള്‍ ഇവിടെ ഉണ്ടായിരുന്ന, ജീവിച്ചിരുന്ന എല്ലാവര്‍ക്കും വേണ്ടി ഈ പുഷ്പവും, അന്നവും, ജലവും അവരുടെ ആത്മാക്കളുടെ സന്തോഷത്തിനായി അർപ്പിക്കുന്നു. പിതൃക്കൾ അവരുടെ ലോകത്തില്‍ സന്തോഷിച്ചിരിക്കുന്നതിനായും അവിടെ ഇരുന്നു നമ്മളെ അനുഗ്രഹിക്കുന്നതിനായും പുഷ്പവും, ജലവും, അന്നവും സമര്‍പ്പിക്കുന്നു. നെഞ്ചോടുചേര്‍ത്ത് പിടിച്ചാണ് ബലി കര്‍മം ചെയുമ്പോള്‍ അവാഹിക്കുന്നത്, സ്വന്തം ഉള്ളില്‍ നിന്നും സ്വന്തം ബോധത്തെയാണ് ആവാഹിച്ച് ഈശ്വരനില്‍ ലയിപ്പിക്കുന്നത്. നമ്മുടെ ബോധത്തെ പരിമിതമായ അവസ്ഥയില്‍ നിന്നും പ്രപഞ്ചത്തോളം എത്തിക്കുന്ന ഒരു കർമ്മം ആണ് പിതൃതർപ്പണം.
ഭൂമിയും ചന്ദ്രനും സൂര്യനും എന്താണ്ട് ഒരേ രേഖയില്‍ വരുന്ന സമയം ആണ് വാവ്. ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ വീഴുന്നതാണ് കറുത്ത വാവ്. ഈ അവസ്ഥ ഭൂമിയിൽ വസിക്കുന്നവരുടെ ശരീരത്തിലുള്ള, അഗ്നി, സോമ, സൂര്യ മണ്ഡലങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഇട പിംഗള സുഷുമ്‌ന നാഡികള്‍ക്ക് മേൽ പറഞ്ഞ മണ്ഡലങ്ങളുമായി ബന്ധമുള്ളതിനാൽ പ്രപഞ്ചത്തില്‍ ഉണ്ടാകുന്ന ഈ മാറ്റം ഭൂമിയിൽ വസിക്കുന്നവരുടെ ശരീരത്തിലും ഉണ്ടാകുന്നു. ഈ സമയത്ത് സുഷുമ്‌ന നാഡിയിലൂടെ ഊര്‍ജ പ്രവാഹം ഉണ്ടാകുന്നു, ചന്ദ്രന് മനസുമായി ബന്ധം ഉണ്ട്. ചന്ദ്രനില്‍ ഉണ്ടാകുന്ന ഈ മാറ്റം മനുഷ്യ മനസിലെ ബോധതലത്തില്‍ സ്വാധീനം ചെലുത്തുന്നു.
RAMSAGARTHAMPURAN,
Astro_Numerologist,
Online consultant.
Contact number --- 91+8301036352.
WhatsApp number --- 91-7907244210.
Email samkhiyarathnam@gmail.com
Karkidaka Vavu, the first new moon in the Malayalam calendar's Karkidakam month, is a significant Hindu observance in Kerala. This year on August 12, devotees perform 'Balitharpanam' at sacred sites. The ritual honours deceased ancestors and all beings, believed to ensure their peace and provide sustenance for a year.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |