കേരളത്തിലെ ഓരോ ക്ഷേത്രത്തിലും തനതായ വിശ്വാസങ്ങളും ആചാരപ്പെരുമയുമുണ്ട്. ഓരോ ക്ഷേത്രത്തിലെയും വ്യത്യസ്‌തങ്ങളായ വഴിപാടുകളിലൂടെയും ആചാരങ്ങളിലൂടെയുമാകും അവ ജനങ്ങളുടെ മനസിൽ ഇടംനേടുന്നത്. അത്തരത്തിൽ കൗതുകമുണർത്തുന്ന ഒരു വഴിപാടാണ് കോഴിയെപറത്തൽ. ആലപ്പുഴയിൽ ചേർത്തലയിലുള്ള കാർത്ത്യായനി ദേവി ക്ഷേത്രത്തിലാണ് ഈ വഴിപാട് നടത്തുന്നത്. ഇവിടുത്തെ മറ്റൊരു പ്രധാന വഴിപാടാണ് തടിവഴിപാട്. മാറാരോഗങ്ങളും വ്യാധികളും മാറാനാണ് തടിവഴിപാട് നടത്തുന്നത്.
അരിപ്പൊടി, തേൻ, പഴം, മുന്തിരിങ്ങ, കൽക്കണ്ടം, ചുക്കുപൊടി, ഏലക്കാപൊടി, ജീരകപ്പൊടി എന്നിവയാണ് തടിവഴിപാടിന്റെ കൂട്ട്. കുഴൽരൂപത്തിൽ ചുരുട്ടിയെടുത്ത പാളയിൽ ഈ മിശ്രിതം നിറയ്‌ക്കുന്നു. തുടർന്ന് മണ്ണിൽ കുഴിച്ചിട്ട് മീതെ തീയിട്ട് ചുട്ടെടുക്കുകയാണ് ചെയ്യുന്നത്. പ്രസാദമായി ലഭിക്കുന്ന ഈ ദ്രവ്യം കഴിക്കുന്നതോടെ അസുഖം മാറുമെന്നാണ് ഭക്തജനങ്ങളുടെ വിശ്വാസം.
ശാന്ത സുന്ദരിയായ കാർത്ത്യായനി ദേവിയുടെ സാന്നിദ്ധ്യത്തിൽ വിശ്വാസവും ആചാരവും പാരമ്പര്യവും ഇഴചേരുന്ന ഈ ക്ഷേത്രത്തിന്റെ ഉത്സവാചാരങ്ങളിലും പ്രത്യേകതകളേറെയാണ്. സാധാരണയായി ക്ഷേത്രങ്ങളിൽ കൊടി ഉയർന്നതിന് ശേഷമാണ് ഉത്സവം തുടങ്ങുന്നത്. എന്നാൽ, കാർത്ത്യായനി ദേവീ ക്ഷേത്രത്തിൽ ഉത്സവം തുടങ്ങി ദിവസങ്ങൾ പിന്നിട്ടശേഷമാണ് കൊടിയേറ്റം നടക്കുന്നത്.
മീനമാസത്തിസെ പൂരാഘോഷവും പടയണിയും ക്ഷേത്രത്തിലെ ആഘോഷങ്ങളിൽ പ്രധാനപ്പെട്ടവയാണ്. കൂടാതെ കന്നിമാസത്തിലെ നവരാത്രിയും വൃശ്ചികമാസത്തിലെ തൃക്കാർക്കികയും അതിവിശേഷമാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലാണ് ക്ഷേത്രം പ്രവർത്തിക്കുന്നത്.
Cherthala Karthyayani Temple is known for unique rituals like the ‘chicken flying’ offering and Thadivazhipadu. The temple also attracts devotees with its distinctive festival traditions, Pooram celebrations and Padayani.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |