
ജീവികൾ വീട്ടിലെത്തുന്നത് സംബന്ധിച്ച് ചില വിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്. അത് ശുഭവും അശുഭവുമാകാം. ഇത്തരത്തിൽ വീട്ടിലെത്തുന്ന ജീവികൾ ജീവിതത്തിൽ വരാനിരിക്കുന്ന സംഭവങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതായാണ് വിശ്വാസം. എന്നാൽ പലർക്കും ഇതിനെക്കുറിച്ച് അറിയില്ല. അവ എന്തൊക്കെയാണെന്ന് നോക്കാം.
വീട്ടിൽ ചുണ്ടെലികൾ എത്തുന്നത് പലർക്കും ഇഷ്ടമില്ലാത്ത ഒന്നാണ്. എന്നാൽ ചുണ്ടെലികൾ വീട്ടിലെത്തുന്നത് ധനം വീട്ടിലേക്ക് എത്തുന്നതിന്റെ സൂചനയാണെന്ന് പറയപ്പെടുന്നു. എന്നാൽ ചുണ്ടെലിയല്ലാത്ത വലിയ സാധാരണ എലികളാണെങ്കിൽ അത് അൽപം ശ്രദ്ധിക്കണം. കാരണം വീട്ടിൽ വഴക്കുണ്ടാവുന്നതിന് അത് കാരണമാകുമെന്നാണ് വിശ്വാസം. അതിനാൽ വലിയ സാധാരണ എലികളെ വീട്ടിൽ നിന്ന് തുരത്തുന്നതായിരിക്കും നല്ലത്.
പ്രാവുകൾ വീടിന്റെ പരിസരത്ത് കൂടു കൂട്ടുന്നത് ഒരു ശുഭകരമായ സൂചനയായി കണക്കാക്കുന്നു, ഇത് നിങ്ങളുടെ കുടുംബത്തിലും ദാമ്പത്യത്തിലും എല്ലാം സന്തോഷവും സമാധാനവും നിറയ്ക്കുമെന്നാണ് വിശ്വാസം. ചിലർ ഇതറിയാതെ കൂട് നശിപ്പിക്കുന്നു. ഇത് വലിയ ദോഷങ്ങൾക്ക് കാരണമാകുമെന്ന് ജ്യോതിഷികൾ പറയുന്നു.
വീട്ടിനുള്ളിൽ ചിലന്തി വലകൾ കെട്ടുന്നത് മോശം ഫലങ്ങളായാണ് കണക്കാക്കുന്നത്. ഇത് ധനനഷ്ടവും ദാരിദ്ര്യവും നിങ്ങളിലേക്ക് കൊണ്ടുവരുമെന്നാണ് വിശ്വാസം. അതിനാൽ വീട്ടിൽ ചിലന്തിവല കണ്ടാൽ ഉടൻ അവ ഒഴിവാക്കുക. ഇല്ലെങ്കിൽ കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും അത് ദോഷമാണ്. വീട്ടിൽ പക്ഷികൾ മുറിവേറ്റ് വീഴുന്നത് വളരെ അശുഭകരമാണെന്നാണ് വിശ്വാസം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |