SignIn
Kerala Kaumudi Online
Thursday, 16 July 2026 1.48 PM IST

ഇന്ന് പൂന്താനദിനം; ഈ ദിവസത്തിൽ ഗുരുവായൂരപ്പനെ തൊഴുതാൽ ഫലം ഇരട്ടി

guruvayoor

ഇന്ന് കുംഭമാസത്തിലെ അശ്വതിനാൾ. ഗുരുവായൂരപ്പന്റെ പരമഭക്തനും മഹാപണ്ഡിതനുമായ പൂന്താനം നമ്പൂതിരിയുടെ സ്‌മരണാർത്ഥം പൂന്താനദിനമായി ആചരിക്കുന്ന ദിവസമാണിന്ന്. ഭൂലോക വൈകുണ്ഡം എന്നറിയപ്പെടുന്ന ഗുരുവായൂരിലെ വിശേഷദിനങ്ങളിലൊന്നാണ് പൂന്താനദിനം. ഈ ദിവസം ഗുരുവായൂരപ്പനെ ദർശിക്കുന്നത് സർവ്വവിധ ഐശ്വര്യങ്ങൾക്കും കാരണമാകുമെന്നാണ് വിശ്വാസം. ഗുരുവായൂരിലും മൂകാംബികയിലും ഒന്നിച്ച് തൊഴുതാലുള്ള ഫലം ലഭിക്കുമെന്നും വിശ്വാസമുണ്ട്.

പ്രതിഷ്‌ഠയുടെ മാഹാത്മ്യത്താൽ ശ്രേഷ്ഠമായ മഹാപുണ്യഭൂമിയാണ് ഗുരുവായൂർ. വസുദേവരും ദേവകിയും ദ്വാരകയിൽ വച്ച് പൂജിച്ച വിഗ്രഹമാണ് ഇവിടെയുള്ളത്. എല്ലാ ദിവസവും ഗുരുവായൂരപ്പൻ പന്ത്രണ്ട് ഭാവങ്ങൾ കൈക്കൊള്ളുന്നുവെന്നാണ് വിശ്വാസം. ഗുരുവായൂർ ക്ഷേത്രനടയിൽ ഒരു ദിവസമെങ്കിലും ഭജനമിരിക്കുന്നവർ ഭഗവാന് പ്രിയപ്പെട്ടവരായിത്തീരുമെന്നും പറയുന്നു. അത് ഭഗവാന് ഏറ്റവും പ്രാധാന്യമുള്ള ദിനമാണെങ്കിൽ അത്യുത്തമം. പൂന്താനത്തിന്റെ ജ്ഞാനപ്പാന അന്നേദിവസം ഒരു തവണയെങ്കിലും പരായണം ചെയ്യുന്നതും ശ്രവിക്കുന്നതും ശ്രേഷ്‌ഠമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GURUVAYOOR, WORSHIP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ