SignIn
Kerala Kaumudi Online
Wednesday, 15 July 2026 4.04 PM IST

കർക്കടകം ഒന്നിന് മുന്നേ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം; ഐശ്വര്യവും സമ്പദ് സമൃദ്ധിയും ലഭിക്കും

karkadakam
പ്രതീകാത്മക ചിത്രം

ജൂലയ് 17നാണ് കർക്കടക മാസം അഥവാ രാമായണമാസം ആരംഭിക്കുന്നത്. പൊതുവെ ദുരിതപൂർണമായ മാസമെന്നാണ് കർക്കടകം അറിയപ്പെടുന്നത്. ഈ മാസം ആരംഭിക്കുന്നതിന് മുൻപ് ചില കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇങ്ങനെ ചെയ്താൽ കുടുംബത്തിൽ ഐശ്യര്യവും സമ്പദ് സമൃദ്ധിയും ഉണ്ടാകുമെന്നാണ് വിശ്വാസം. ഇത്തരത്തിൽ പ്രധാനമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്.

1. മിക്ക വീടുകളുടെയും മുറ്റത്തും പരിസരത്തും പൊതുവെ കാണുന്ന ചെടിയാണ് തുളസി. എന്നാൽ കർക്കടക മാസത്തിന് മുൻപ് വീടിന് മുന്നിലോ മറ്രോ മുരടിച്ച തുളസി കണ്ടാൽ അത് നീക്കം ചെയ്യണമെന്നാണ് വിശ്വാസം. ഇനി ഉണങ്ങിയ ഭാഗങ്ങളുണ്ടെങ്കിൽ അവ ഒടിച്ചുകളയണം. കരിഞ്ഞതോ ഉണങ്ങിയതോ ആയ തുളസി കർക്കടകമാസം വീടിന് മുന്നിൽ നിന്നാൽ ദാരിദ്ര്യത്തിന് കാരണമാകുമെന്നാണ് പറയപ്പെടുന്നത്.

2. കർക്കടകത്തിന് മുൻപ് പൂജാമുറി വൃത്തിയാക്കേണ്ടതുണ്ട്. പൂജാമുറിയും ചിത്രങ്ങളും മഞ്ഞൾവെള്ളം ഉപയോഗിച്ച് നന്നായി തുടച്ച് വൃത്തിയാക്കണം. മങ്ങിപ്പോയതോ കീറിയതോ പൊട്ടിയതോ ആയ ചിത്രങ്ങളുണ്ടെങ്കിൽ അതും നീക്കണം.

3. എല്ലാ വീടുകളിലുമുള്ള ഒന്നാണ് നിലവിളക്ക്. ചില വീടുകളിൽ ഒന്നിലധികം വിളക്കുകൾ ഉണ്ടാകാറുണ്ട്. സാധാരണ കർക്കടക മാസത്തിൽ സ്ഥിരം ഉപയോഗിക്കുന്ന വിളക്ക് മാത്രമാകും വൃത്തിയാക്കുക. എന്നാൽ കർക്കടകം എത്തുമ്പോൾ വീട്ടിലെ എല്ലാ നിലവിളക്കുകളും തുടച്ച് വൃത്തിയാക്കേണ്ടതുണ്ട്. അതുപോലെ കത്തിയ്ക്കുന്ന നിലവിളക്കിന് കേടുപാടുകൾ ഉണ്ടോയെന്ന് നോക്കണം. അങ്ങനെയുള്ള വിളക്ക് ഉപയോഗിക്കാൻ പാടില്ല.

4. വീട്ടിലെ അരിപ്പാത്രത്തിനും ചില പ്രധാന്യങ്ങളുണ്ട്. കർക്കടകത്തിന് മുൻപ് അരിപ്പാത്രം വൃത്തിയാക്കി മഞ്ഞളും കുങ്കുമവും ചാലിച്ച് പൊട്ട് തൊടണം. കാരണം അരിപ്പാത്രം ഭക്ഷ്യസമൃദ്ധിയുടെയും ലക്ഷ്മീദേവിയുടെ അനുഗ്രവവും കാണിക്കുന്നതാണ്. സമ്പദ്‌സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ഭാഗമായതിനാൽ ഇത് വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്.

5. വീട്ടിലെ പ്രധാന ഇടമാണ് അടുക്കള. ലക്ഷ്മീദേവി അടുക്കളയിൽ വസിയ്ക്കുന്നു എന്നാണ് വിശ്വാസം. അതിനാൽ കേടായതോ പൊട്ടിയതോ ആയ പാത്രങ്ങൾ അടുക്കളയിൽ നിന്നും നീക്കണം. മാറാല ഉണ്ടെങ്കിൽ അതും നീക്കം ചെയ്യണം. പഴകിയ ആഹാരസാധനങ്ങൾ ഉണ്ടെങ്കിൽ കർക്കടകത്തിന് മുൻപ് തന്നെ നീക്കം ചെയ്തിരിക്കണം. കാരണം പഴകിയ ഭക്ഷണം വച്ചാൽ മൂധേവി വാസം ഉണ്ടാകുമെന്നാണ് വിശ്വാസം.

6. വീട്ടിൽ ധനം സൂക്ഷിച്ചുവയ്ക്കുന്ന ഇടം വൃത്തിയായി സൂക്ഷിക്കണം. അലമാരയിലോ പെട്ടിയിലോ ആണെങ്കിൽ അവിടെയുള്ള കീറിയതും ഉപയോഗശൂന്യവുമായ എല്ലാ വസ്തുക്കളും നീക്കേണ്ടതുണ്ട്. പ്രത്യേകിച്ച് തുണി, പേപ്പർ തുടങ്ങിയവ.

English Summary

Ahead of Karkidakam, or Ramayana Masam, starting July 17, households are advised to perform specific cleaning rituals for prosperity. Recommendations include removing withered basil, thoroughly cleaning pooja rooms and all oil lamps, purifying rice containers with turmeric, decluttering kitchens of damaged items and old food, and tidying spaces where valuables are kept.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KARKADAKAM, KARKADAKA MASAM, VISHWASAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY