SignIn
Kerala Kaumudi Online
Sunday, 26 July 2026 9.46 PM IST

കൂർമബുദ്ധിയുള്ളവരാണ് ഈ നക്ഷത്രക്കാർ; കണ്ടാൽ പാവമെന്ന് തോന്നുമെങ്കിലും അടുത്താൽ ആരുമൊന്ന് ഭയക്കും

birth-star

ജ്യോതിഷപ്രകാരം 27 നക്ഷത്രങ്ങളാണുള്ളത്. ഒരു വ്യക്തി ജനിച്ച സമയത്തെ നക്ഷത്രമാണ് ആ വ്യക്തിയുടെ ജന്മനക്ഷത്രം. 360 ഡിഗ്രി വരുന്ന രാശി ചക്രത്തെ 27 ആയി വിഭജിച്ചാൽ ലഭിക്കുന്ന ഒരു ഭാഗമാണ് ഒരു നക്ഷത്രം. ഓരോ മേഖലയിലെയും പ്രധാന നക്ഷത്രത്തിന്റെ പേരാണ് ആ മേഖലയ്ക്ക് നൽകുക. ആ മേഖലയിൽ ചന്ദ്രൻ സഞ്ചരിക്കുന്ന സമയത്തെയാണ് ജന്മനക്ഷത്രമായി കണക്കാക്കുന്നത്. ഉദാഹരണത്തിന് ഒരു വ്യക്തി ജനിക്കുന്ന സമയത്ത് ചന്ദ്രൻ ചോതി നക്ഷത്രത്തിന്റെ മേഖലയിലാണെങ്കിൽ ആ വ്യക്തിയുടെ ജന്മനക്ഷത്രം ചോതി ആയിരിക്കും.

ചന്ദ്രനും നക്ഷത്രങ്ങൾക്കും ജ്യോതിശാസ്ത്രത്തിൽ അതീവ പ്രാധാന്യമാണുള്ളത്. ഒരു വ്യക്തിയുടെ ദശാകാലം നിർണയിക്കുന്നത് ഇതിനെ അടിസ്ഥാനമാക്കിയാണ്. ജനന സമയത്തെ നക്ഷത്ര, ചാന്ദ്ര സ്വഭാവമനുസരിച്ചാണ് ആ വ്യക്തിയുടെ ജീവിതം, മാനസികവും ശാരീരികവുമായ തലങ്ങൾ, യോഗഫലങ്ങൾ, ഭാഗ്യനിർഭാഗ്യങ്ങൾ തുടങ്ങിയവ രൂപപ്പെടുന്നത്.

ഓരോ നക്ഷത്രക്കാർക്കും ഓരോ ഗുണങ്ങളുണ്ട്. ജനന സമയമനുസരിച്ച് ഇതിൽ മാറ്റം വരുമെങ്കിലും പൊതുഫലം എല്ലാവർക്കും ഒരുപോലെയായിരിക്കും. ചില നക്ഷത്രങ്ങളിൽ ജനിക്കുന്നവർ ആരും ഭയക്കുന്ന കൂർമ്മബുദ്ധിയുള്ളവരായിരിക്കും. ഈ നക്ഷത്രക്കാർ ആരൊക്കെയെന്ന് നോക്കാം.

  • മകയിരം
  • ചോതി
  • ഭരണി
  • കാർത്തിക
  • തിരുവാതിര
  • രേവതി
  • ചതയം
  • പൂരാടം
  • പൂരുരുട്ടാതി
  • ചിത്തിര
Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BIRTH STAR, BIRTH STAR AND IQ, BIRTH STAR AND INTELLIGENCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY